ദുബായ്: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 261 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 387 പേരാണ് രോഗമുക്തരായത്. 24 മണിക്കൂറിനിടെ ഒരാള്‍ കൊറോണ ബാധിച്ച്‌ മരണപ്പെടുകയും ചെയ്തു.

രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 58,249 ആയി. ഇവരില്‍ 51,235 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 343 പേരാണ് മരണപ്പെട്ടത്. ഇപ്പോള്‍ 6,671 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,000 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 261 പുതിയ രോഗികളെ കണ്ടെത്താനായത്.

എമിറേറ്റിലെ ടൂറിസം, റീട്ടെയിൽ സ്ഥാപനങ്ങളിൽ ശുചിത്വവും ശുചിത്വവും ഉയർത്തുകയും മാനദണ്ഡമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഡിസിടി അബുദാബി പ്രഖ്യാപിച്ച ഗോ സേഫ് സർട്ടിഫിക്കേഷൻ സംരംഭം പൂർണ്ണതയിലേക്. ജൂണിൽ ആരംഭിച്ചതിനു ശേഷം അബുദാബിയിലെ 146 ഹോട്ടലുകളിൽ ഈ സംരംഭം വിജയകരമായി നടപ്പിലാക്കി. ആദ്യം സർ‌ട്ടിഫിക്കേഷൻ‌ നേടിയ സംരംഭങ്ങളിൽ ലൂ‌വ്രെ അബുദാബി, എമിറേറ്റ്സ് പാലസ്, സെൻറ് റെജിസ് അബുദാബി എന്നിവ ഉൾപ്പെടുന്നു. പുതിയതായി ആരോഗ്യ -സുരക്ഷാ സർട്ടിഫിക്കേഷൻ.

കഴിഞ്ഞ മൂന്നാഴ്ചയായി യുഎഇയിലെ സജീവ കൊറോണ വൈറസ് കേസുകൾ ക്രമാനുഗതമായി കുറയുന്നു. രാജ്യം കൊറോണ വ്യാപനത്തിൽ നിന്നും മുക്തി നേടുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിലെ രോഗമുക്തികൾ വ്യക്തമാക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here