അബുദാബി: യുഎഇയില്‍ പുതിയതായി 1036 പേര്‍ കൂടി കൊവിഡ് രോഗമുക്തരായതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 293 പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.

രാജ്യത്തെമ്ബാടും 48,000 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. ഇതില്‍ നിന്നാണ് 293 പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെ 337 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസം രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.

ഇന്ന് രോഗം കണ്ടെത്തിയവര്‍ ഉള്‍പ്പെടെ ആകെ 56,422 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 48,488 പേര്‍ ഇതിനോടകം രോഗമുക്തരായി. നിലവില്‍ 7,637 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.

ലോകത്തെ ആദ്യത്തെ കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള അബുദാബിയിലെ സന്നദ്ധപ്രവർത്തകർക്ക് ഇപ്പോൾ www.4humanity.ae ൽ രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമാവാനാഗ്രഹിക്കുന്ന സന്നദ്ധപ്രവർത്തകർ ഈ ചരിത്ര സംരംഭത്തിന്റെ സംഘാടകർക്ക് അവരുടെ വിശദാംശങ്ങളും ബന്ധപ്പെടാനുള്ള വിവരങ്ങളും സമർപ്പിക്കേണ്ടതുണ്ട്.

18 നും 60 നും ഇടയിൽ പ്രായമുള്ള എല്ലാ എമിറാത്തികൾക്കും താമസക്കാർക്കും മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അനുയോജ്യമെങ്കിൽ പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ അർഹതയുണ്ട്. ട്രയലുകൾക്കായി സൈൻ അപ്പ് ചെയ്യുന്ന എല്ലാ സന്നദ്ധ പ്രവർത്തകർക്കും 02 819 1111 എന്ന പ്രത്യേക ഹോട്ട്‌ലൈൻ നമ്പർ വഴി ബന്ധപ്പെടാം. അയ്യായിരത്തോളം സന്നദ്ധപ്രവർത്തകരെയാണ് ആദ്യ ഘട്ടത്തിനായി ലക്ഷ്യമിടുന്നത്. സന്നദ്ധസേവകർ അബുദാബിയിലും അൽ ഐനിലും താമസിക്കണം.നല്ല ആരോഗ്യമുള്ളവരായിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here