അബുദാബി: യുഎഇ യിൽ ഇന്ന് 304 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 42,294 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 289 ആയി. അതേ സമയം 701 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 27,462 ആയി.

ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഞായറാഴ്ച എമർജൻസി വാഹനങ്ങളുടെയും ഡ്രോണുകളുടെയും ഒത്തുചേരുന്ന ഒരു വീഡിയോ ട്വീറ്റ് ചെയ്തു. വീഡിയോയിൽ ബുർജ് ഖലീഫ, ബുർജ് അൽ അറബ്, ദുബായ് ഫ്രെയിം എന്നിവ പ്രദർശിപ്പിക്കുകയും, തുടർന്ന് നിരവധി പട്രോളിംഗ് കാറുകൾ, ബൈക്ക് പട്രോളിംഗ്, ആംബുലൻസുകൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ എന്നിവ രാത്രി ഷെയ്ഖ് സായിദ് റോഡിലൂടെ പോകുകയും ചെയ്യുന്നു.

മനോഹരമായി ആസൂത്രണം ചെയ്ത നീക്കത്തിൽ കൊറോണ വൈറസിനെ നേരിടാനുള്ള ശ്രമങ്ങളിൽ അശ്രാന്തമായി പരിശ്രമിച്ച ആയിരക്കണക്കിന് മുൻ‌നിര പ്രവർത്തകരോട് നന്ദിയർപ്പിക്കുന്നതിന്റെ ഭാഗമായി ഈ ലൈറ്റുകൾ ‘നന്ദി’ എന്ന വാക്ക് പ്രദർശിപ്പിച്ചു.

വീസ സേവനങ്ങൾക്ക് അപേക്ഷിക്കുമ്പോൾ ദുബായിൽ സൂക്ഷ്മത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ റാഷിദ് അൽ മറി. വകുപ്പിന്റെ സ്മാർട് ചാനൽ, ദുബായിലെ ആമർ സെന്ററുകൾ എന്നിവയിലൂടെ സേവനങ്ങൾ തേടുന്നവർ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണം.

അവ്യക്തമായ വിവരങ്ങളും മേൽവിലാസങ്ങളും നൽകിയാൽ തുടർ നടപടികൾക്ക് കാലതാമസം വരും. ഇത് ഒഴിവാക്കാനാൻ വേണ്ടിയാണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് വകുപ്പ് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നതെന്നും കൃത്യമായ വിവരങ്ങൾ വീസ നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here