അബുദാബി: യുഎഇ യിൽ ഇന്ന് 388 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 44,433 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 301 ആയി. അതേ സമയം 758 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 31,754 ആയി.

യുഎഇ വ്യോമസേനയുടെ എയറോബാറ്റിക്സ് ഡിസ്പ്ലേ ടീമായ അൽ ഫർസാൻ ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് രാജ്യത്തെ നിരവധി ആശുപത്രികളെ ആകാശത്ത് നിന്നും അഭിവാദ്യം ചെയ്യും. യുഎഇ സായുധ സേനയുടെ ജനറൽ കമാൻഡും രാജ്യത്തെ മെഡിക്കൽ ടീമുകൾക്കും സ്റ്റാഫുകൾക്കും അഭിനന്ദനത്തിന്റെ സൂചകമായി ആദരവർപ്പിക്കാനാണിത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, രാജ്യത്തിന്റെ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ എന്നിവരുടെ കോവിഡ് പോരാട്ടത്തിലുള്ള പ്രധാന പങ്ക് എടുത്തുകാട്ടിയതിന്റെ നന്ദി അറിയിപ്പാണ് ഈ സംരംഭം.

ലോക അഭയാർത്ഥി ദിനത്തിൽ മാത്യകാപരമായ പ്രവൃത്തിയുമായി യുഎഇ. യുഎൻ അഭയാർത്ഥി ഏജൻസി ബുർക്കിന ഫാസോയുടെ തലസ്ഥാനമായ ഉഗഡൗഗുവിനായി 100 ടൺ സഹായം വഹിക്കുന്ന വിമാനം ഇന്ന് രാവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. യുഎൻ‌എച്ച്‌സി‌ആറിൽ നിന്നുള്ള 88 ടൺ കോർ റിലീഫ് ഇനങ്ങൾ ഉൾപ്പെടെ പ്രത്യേകമായ 12 ടൺ ചരക്ക് കോവിഡ് -19 ന്റെ സഹായത്തിനായാണ് യുഎഇ നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here