അബുദാബി: യുഎഇ യിൽ ഇന്ന് 400 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 49,469 ആയി. ഇന്ന് ഒരാൾ മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 317 ആയി. അതേ സമയം ഇന്ന് 504 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 38,664 ആയി.

യുഎഇയിൽ സാമ്പത്തികവും സാമൂഹികവുമായ ഭൂരിഭാഗം പ്രവർത്തനങ്ങളും പുനരാരംഭിച്ച സാഹചര്യത്തിൽ കോവിഡ് -19 ൽ നിന്ന് സുരക്ഷിതമായി തുടരുന്നതിനുള്ള വഴികൾ ഊന്നിപ്പറഞ്ഞ് യുഎഇ ആരോഗ്യ മേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി. ” കാര്യങ്ങൾ സാധാരണ ഗതിയിലേക്കെത്തുന്നു, എന്നിരുന്നാലും അപകടസാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നു.

കോവിഡ് രോഗികളുടെ വിവിധ ലക്ഷണങ്ങൾ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിൽ വ്യത്യാസപ്പെട്ടിരിക്കുന്നതായി ഞങ്ങൾ ശ്രദ്ധിച്ചു. കൂടാതെ കോവിഡ് -19 അണുബാധയുടെ വ്യത്യസ്ത പാർശ്വഫലങ്ങൾ / വ്യത്യസ്ത ഫലങ്ങൾ വിവിധ രോഗികളിൽ ശ്രദ്ധയിൽപ്പെട്ടിട്ടുമുണ്ട്,” ആയതിനാൽ പ്രതിരോധമാണ് മികച്ച നയമെന്ന് അവർ പറഞ്ഞു. ജനങ്ങളോട് സുരക്ഷിതരായി തുടരാൻ ലളിതവും ഫലപ്രദവുമായ നിർദേശങ്ങളും ആരോഗ്യ വകുപ്പ് നൽകുന്നു.

  • പൊതുസ്ഥലങ്ങളിലേക്ക് പുറപ്പെടുമ്പോൾ മാസ്കുകൾ ധരിക്കുക
  • സാമൂഹിക അകലം പാലിക്കുക
  • ഇടക്കിടെ കൈ കഴുകി സാനിറ്റൈസർ ഉപയോഗിക്കുക
  • ആരോഗ്യകരമായ ശീലങ്ങൾ പരിശീലിക്കുക
  • പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ദിവസവും വ്യായാമം ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here