കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി യുഎഇ 7 മെട്രിക് ടൺ വൈദ്യസഹായം വഹിച്ചുകൊണ്ടുള്ള വിമാനം സൊമാലിയയിലെ ജുബാലാൻഡിലേക്ക് അയച്ചു. കോവിഡിനെതിരെ പൊരുതുന്ന ഏകദേശം 7,000 മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഈ സഹായം ഉപകാരപ്പെടും.

“കോവിഡ് -19 വൈറസിനെ പ്രതിരോധിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ, പ്രത്യേകിച്ചും ആഫ്രിക്കന്‍ രാജ്യങ്ങളില്‍, പിന്തുണയ്ക്കുന്നതിനുള്ള യുഎഇ നേതൃത്വത്തിന്റെ താൽപര്യം സൊമാലിയയിലെ ജുബാലാൻഡിലേക്ക് സഹായം അയച്ച നടപടി കാണിക്കുന്നു. സൊമാലിയൻ രോഗികളെ ചികിത്സിക്കുന്നതിനും പകർച്ചവ്യാധിയെ നേരിടുന്നതിനും പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് മെഡിക്കൽ പ്രൊഫഷണലുകൾക്ക് അടിയന്തിരമായി ആവശ്യമായ മെഡിക്കൽ സപ്ലൈകള്‍ നൽകാനും ഇത് ഉപകരിക്കും.” സഹായത്തെക്കുറിച്ച് അഭിപ്രായപ്പെട്ട സൊമാലിയയിലെ യുഎഇ അംബാസഡർ മുഹമ്മദ് അഹമ്മദ് ഒത്മാൻ അൽ ഹമ്മദി പറഞ്ഞു,

LEAVE A REPLY

Please enter your comment!
Please enter your name here