ആരോഗ്യ അധികൃതർ അംഗീകരിച്ച ബോധവൽക്കരണ പ്രസിദ്ധീകരണങ്ങൾക്ക് നിരോധനം ബാധകമല്ല.

അബുദാബി : 2020 മാർച്ച് 24 മുതൽ  എല്ലാ അച്ചടി പത്രങ്ങൾ, മാസികകൾ, വിപണന സാമഗ്രികൾ എന്നിവയുടെ വിതരണം താൽക്കാലികമായി നിർത്താൻ യുഎഇ ദേശീയ മാധ്യമ കൗൺസിൽ തീരുമാനിച്ചു.

ആരോഗ്യ, സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്ന,പതിവ് വരിക്കാരെയും ഷോപ്പിംഗ് സെന്ററുകളിലെ വലിയ ഔട്ട്ലെറ്റുകളെയും ഇതിൽ നിന്ന് ഒഴിവാക്കി.വൈറസിന്റെ  വ്യാപനം തടയാൻ സ്വീകരിച്ച പ്രതിരോധ നടപടികളുടെ ഭാഗമാണിത്.

റെസിഡൻഷ്യൽ കോംപ്ലക്സുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ, പൊതുമേഖലയിലെ വെയിറ്റിംഗ് ഹാളുകൾ, സ്വകാര്യമേഖലയിലെ സേവന കേന്ദ്രങ്ങൾ, നിരവധി ആളുകൾ ഒരേ സമയം ഉപയോഗിക്കാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങൾ എന്നിവയിൽ പരസ്യങ്ങൾ ഉൾപ്പെടെയുള്ള അച്ചടിച്ച വസ്തുക്കളുടെ വിതരണം നിരോധിക്കുന്നത് തീരുമാനത്തിൽ ഉണ്ട്. ആരോഗ്യ അധികൃതർ അംഗീകരിച്ച ബോധവൽക്കരണ പ്രസിദ്ധീകരണങ്ങൾക്ക് നിരോധനം ബാധകമല്ല.

കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും കൗൺസിൽ കൂട്ടിച്ചേർത്തു.

കടപ്പാട് : WAM

LEAVE A REPLY

Please enter your comment!
Please enter your name here