ബഹിരാകാശ ശാസ്ത്രം പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് പ്രചോദനം നൽകുന്നതിനുമായി നൂതന ബഹിരാകാശ സാങ്കേതികവിദ്യയും നവീകരണ കേന്ദ്രവും സൃഷ്ടിക്കുവാൻ ഒരുങ്ങി അബുദാബി. ഖലീഫ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, യുഎഇ സ്‌പേസ് ഏജൻസി , അൽയാ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് എന്നിവ ചേർന്ന് ഖലീഫ യൂണിവേഴ്‌സിറ്റി സ്‌പേസ് ടെക്‌നോളജി ആന്റ് ഇന്നൊവേഷൻ സെന്റർ (കുസ്റ്റിക്) സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ധനസഹായ കരാറിൽ ബുധനാഴ്ച ഒപ്പുവച്ചു. സാങ്കേതിക ബഹിരാകാശ കേന്ദ്രമായ ഈ പദ്ധതിയിൽ നിന്നും വിദ്യാർത്ഥികൾ ഉപഗ്രഹങ്ങളെക്കുറിച്ച് അറിയുകയും ബഹിരാകാശത്തെ ക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യും.

കരാർ സംബന്ധിച്ച് അബുദാബിയിൽ നടന്ന ഒരു വെർച്വൽ ഒത്തുചേരലിൽ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സഹമന്ത്രിയും യുഎഇ ബഹിരാകാശ ഏജൻസി ചെയർമാനുമായ ഡോ. അഹ്മദ് ബെൽഹോൾ അൽ ഫലാസിയോടൊപ്പം ഡോ. മുഹമ്മദ് നാസർ അൽ അഹ്ബാബി, യുഎഇ ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ; ഖലീഫ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ആരിഫ് സുൽത്താൻ അൽ ഹമ്മദി; യാസത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മസൂദ് എം. ഷെരീഫ് മഹമൂദ് എന്നിവരും പങ്കെടുത്തു. യുഎഇ ബഹിരാകാശ ഏജൻസിയുടെ ബഹിരാകാശ ശാസ്ത്ര-സാങ്കേതിക സംരംഭങ്ങളെ പിന്തുണയ്ക്കുകയും യാഹസത്ത് ബഹിരാകാശ ലാബിലൂടെ ചെറിയ ഉപഗ്രഹങ്ങളുടെ രൂപകൽപ്പന, അസംബ്ലി / സംയോജനം / പരിശോധന എന്നിവയിൽ തീവ്രമായ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. ബഹിരാകാശ പര്യവേക്ഷണം, നൂതന സാങ്കേതിക വിദ്യകൾ, ആപ്പുകൾ എന്നിവയിൽ നേട്ടങ്ങൾ കൈവരിക്കാനാണ് കസ്റ്റിക് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here