വിവിധ രാജ്യങ്ങളിലെ നിർധന കുടുംബങ്ങൾക്കു പാചക വാതകം എത്തിക്കുന്ന പദ്ധതിക്ക് യുഎഇയും രാജ്യാന്തര പുനരുപയോഗ ഊർജ ഏജൻസിയും (ഐറീന) ചേർന്നു പദ്ധതി ആവിഷ്കരിച്ചു.

ബിയോണ്ട് ഫുഡ് എന്ന പേരിലുള്ള പദ്ധതിയിലൂടെ വികസ്വര രാജ്യങ്ങളിലെ കുറഞ്ഞ വരുമാനക്കാർക്കു പാചകത്തിനായി സംശുദ്ധ ഊർജം എത്തിക്കുകയാണു ലക്ഷ്യം. ഇതിലൂടെ മലിനീകരണം അകറ്റാനും സാധിക്കും. നാമ വിമൻ അഡ്വാൻസ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റുമായി സഹകരിച്ചാണു പദ്ധതി.

ലോകത്ത് 260 കോടി ആളുകൾ ഇപ്പോഴും പരമ്പരാഗത മാതൃകയിലാണു പാചകം ചെയ്യുന്നത്. ഇതു മലിനീകരണത്തിനു പുറമേ കുടുംബാംഗങ്ങളുടെ അരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here