കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ വീസ സ്റ്റാംപ് ചെയ്തവർ പുതിയ പാസ്പോർട്ടുമായി യുഎഇയിലേക്കു യാത്ര ചെയ്യുമ്പോൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) സൈറ്റിലോ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐസിഎ)സൈറ്റിലോ റജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.

പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്ത ചില യാത്രക്കാർക്ക് നേരത്തേ ചില സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നു. പുതിയ സംവിധാനത്തിൽ പഴയ പാസ്പോർട്ടിൽ പതിച്ച വീസയിലെ വിവരങ്ങൾ ലഭ്യമാകാതിരുന്നതാണ് കാരണം. ഇനി മുതൽ ഈ പ്രശ്നമില്ല. കോവിഡ് വാക്സീൻ സ്വീകരിച്ച യാത്രക്കാർ ക്യുആർ കോഡ് സഹിതമുള്ള സർട്ടിഫിക്കറ്റ് കരുതണം.

വാക്സീൻ എടുക്കാത്തവർ യാത്രയുടെ 48 മണിക്കൂറിനകം നടത്തിയ പിസിആർ പരിശോധനയുടെ ക്യുആർ കോഡ് സഹിതമുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് നിബന്ധന ബാധകമല്ല

LEAVE A REPLY

Please enter your comment!
Please enter your name here