യുഎഇയുടെ വികസന നീക്കത്തിൽ പലസ്തീൻ സമൂഹം വഹിച്ച നല്ല പങ്കിനെ ഏറെ വിലമതിക്കുന്നുവെന്നും രാജ്യം എന്നും ഫലസ്തീനിനെ ചേർത്ത് നിർത്തുമെന്നും യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. യുഎഇയിൽ ഫലസ്തീൻ സമൂഹം സംഘടിപ്പിച്ച യോഗത്തിൽ വീഡിയോ കോൺഫറൻസിലൂടെ ഷെയ്ഖ് അബ്ദുല്ല നടത്തിയ പ്രസംഗത്തിലാണ് ഈ പരാമർശം ഉണ്ടായത്. യുഎഇ യിലെ പലസ്തീൻ സമൂഹത്തെ അഭിസംബോധന ചെയ്തതിൽ സന്തോഷം പ്രകടിപ്പിച്ച ഷെയ്ഖ് അബ്ദുല്ല ഫലസ്തീൻ സഹോദരങ്ങളുടെ വിജയഗാഥകൾ യുഎഇയുടെ വികസനത്തിനും വളർച്ചയ്ക്കും കാരണമായെന്നും സൂചിപ്പിച്ചു.

എമിറാത്തി-പലസ്തീൻ ഫ്രണ്ട്ഷിപ്പ് ക്ലബ് സ്ഥാപിക്കാനുള്ള ഫലസ്തീനികളുടെ സംരംഭത്തിന് അദ്ദേഹം അഭിവാദ്യം അർപ്പിച്ചു. ഇത് നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സാഹോദര്യബന്ധത്തിന്റെ പ്രതിഫലനമായി കണക്കാക്കുകയും രണ്ട് സാഹോദര്യ ജനത തമ്മിലുള്ള ആശയവിനിമയവും ബന്ധവും ശക്തിപ്പെടുത്തുന്നതിന് കാരണമാവുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ നിങ്ങളുടെ രണ്ടാമത്തെ മാതൃരാജ്യത്താണ് താമസിക്കുന്നതെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. യുഎഇയും പലസ്തീനികളും തമ്മിലുള്ള ഈ അചഞ്ചലമായ ബന്ധം നിലനിൽക്കുമെന്നും ഒരിക്കലും മാറില്ല, എന്നും ഷെയ്ഖ് അബ്ദുല്ല ഉറപ്പ് നൽകി.

കിഴക്കൻ ജറുസലേമിനൊപ്പം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന അറബ് നിലപാടിനെ യുഎഇയുടെ നിലപാട് പിന്തുണയ്ക്കും. ആഴത്തിൽ വേരൂന്നിയ, അചഞ്ചലമായ വിശ്വാസത്തിൽ നിന്ന് ഉരുത്തിരിഞ്ഞ നമ്മുടെ ചരിത്രപരമായ നിലപാടിനെ അടിസ്ഥാനമാക്കി ഞങ്ങൾ പലസ്തീൻ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നത് തുടരും. എല്ലാ മേഖലകളിലും യുഎഇ-പലസ്തീൻ ബന്ധം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ആണ് എമിറാത്തി-പലസ്തീൻ ക്ലബ് രൂപീകരിക്കുന്നതെന്നും യോഗത്തിൽ പ്രഖ്യാപിച്ചു. പലസ്തീൻ സമൂഹവും സ്ഥാപനങ്ങളും നടത്തിയ പരിശ്രമങ്ങൾക്കും യുഎഇയിൽ അവരുടെ നല്ല പങ്കിനും ക്ലബ് ഒരു അധിക മൂല്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here