യുഎഇയുടെ ചൊവ്വ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് നാളെ രാത്രി ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുന്‍പുള്ള നിമിഷങ്ങളും നിര്‍ണായകമാണ്. ചൊവ്വാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതോടെ പ്രോബിന്റെ പരീക്ഷണ ദൗത്യങ്ങള്‍ ആരംഭിക്കും.

ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രങ്ങള്‍ അയച്ചു തുടങ്ങും. 3 അത്യാധുനിക സംവിധാനങ്ങളിലൂടെയാണ് ഈ പര്യവേക്ഷണം നടക്കുക. ചൊവ്വയിലെ ഒരു വര്‍ഷം കൊണ്ട് (അതായത് ഭൂമിയിലെ 687 ദിവസങ്ങള്‍) ഈ വിവരശേഖരണം ഏതാണ്ട് പൂര്‍ണമായി നടത്തും. ഇത്രയും ദിനങ്ങള്‍ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ തുടരും.

ചുവപ്പന്‍ ഗ്രഹമായ ചൊവ്വയെ ഒന്നു ചുറ്റാന്‍ 55 മണിക്കൂറാണ് ഹോപ് പ്രോബിന് വേണ്ടിവരിക. ആയിരം കി.മീ അടുത്തുവരെ ഹോപ് പ്രോബിന് പോകാനാകും. 49,380 കി.മീ ആണ് ഭ്രമണപഥത്തിലെ ഏറ്റവും അകന്ന ദൂരം. 493 ദശലക്ഷം കി.മീ സഞ്ചരിച്ചാണ് ഹോപ് പ്രോബ് ചൊവ്വയിലെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here