ശുദ്ധ ഊർജസങ്കേതങ്ങളുടെ ഉപഭോഗം സജീവമാക്കാനുള്ള സുസ്ഥിര പദ്ധതിയുമായി യു.എ.ഇ. 2050 -ഓടെ മൊത്തം വൈദ്യുത ഉപഭോഗത്തിന്റെ 50 ശതമാനവും കാർബൺ മാലിന്യമുക്തമായ ശുദ്ധ ഊർജത്തിൽനിന്നാക്കി മാറ്റുകയാണ് ലക്ഷ്യം. കാബിനറ്റ് അംഗീകാരത്തോടെ നിലവിൽ വന്ന രാജ്യത്തെ പുതിയ പരിസ്ഥിതിനയത്തിന്റെ ഭാഗമായാണിത്. വ്യക്തിപരവും സ്ഥാപനസംബന്ധവുമായ ഊർജ ഉപഭോഗം 2030 -ഓടെ 40 ശതമാനമാക്കി കുറയ്ക്കാനുള്ള പദ്ധതിക്കും ഇതിന്റെ ഭാഗമായി രൂപം നൽകിയിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുക, സാമ്പത്തികവൈവിധ്യവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതിവ്യവസ്ഥകൾ സംരക്ഷിക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതിസംരക്ഷണം, വായുവിന്റെ നിലവാരം, ഭക്ഷ്യസുരക്ഷയും സുസ്ഥിരതയും, സുസ്ഥിര പ്രാദേശികവിള ഉത്‌പാദനം, സുസ്ഥിര പ്രാദേശിക കന്നുകാലി ഉത്‌പാദനം, സംയോജിത മാലിന്യസംസ്കരണം, പരിസ്ഥിതിസൗഹൃദ രാസവസ്തുക്കളുടെ പരിപാലനം എന്നിങ്ങനെ എട്ട് മേഖലകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here