യെമനിലെ സോക്കോത്ര ഗവർണറേറ്റിന് യുഎഇ നൽകിവരുന്ന ദുരിതാശ്വാസ, വികസന സഹായങ്ങൾ അവിടുത്തെ ജനതയുടെ ജീവിതവും ഉപജീവനമാർഗവും മെച്ചപ്പെടുത്താൻ കാരണമായതായി റിപ്പോർട്ട്. സോക്കാത്ര ദ്വീപസമൂഹത്തെ ഒട്ടേറെ വെല്ലുവിളികൾ നേരിടാനും ദുർഘട സാഹചര്യങ്ങള്‍ മറികടക്കാനും യുഎഇ പ്രാപ്തരാക്കിയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

എമിറേറ്റ്സ് റെഡ് ക്രസന്റ് , ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, ഷെയ്ഖ് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ ഹ്യുമാനിറ്റേറിയൻ ആൻഡ് സയന്റിഫിക് ഫൗണ്ടേഷൻ, അബുദാബി ഫണ്ട് ഫോർ ഡെവലപ്മെന്റ്, അബുദാബി വേസ്റ്റ് മാനേജ്മെന്റ് സെന്റർ തുടങ്ങിയ സംഘടനകൾ ചേർന്ന് 2015 മുതൽ 2021 വരെ 110 ദശലക്ഷം യുഎസ് ഡോളർ ദ്വീപിന് സഹായം നൽകി.

സാമൂഹിക, ആരോഗ്യ സേവനങ്ങൾ, ഗതാഗതം, സംഭരണം, വിദ്യാഭ്യാസം, മത്സ്യബന്ധനം, നിർമാണം, പൊതു വിദ്യാഭ്യാസം, ഊർജം, ജലം, പൊതുജനാരോഗ്യം, സർക്കാർ പിന്തുണ, സിവിൽ സൊസൈറ്റി എന്നീ മേഖലകൾ ഉൾപ്പടെ ഗവർണറേറ്റിലെ ഏറ്റവും സുപ്രധാന മേഖലകളെ ഈ സഹായം പിന്തുണച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here