ഉംറ തീര്‍ഥാടനം പുനഃരാംരംഭിക്കുന്നതിന് മുന്നോടിയായി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളുമായി സൗദി അറേബ്യ. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന ഉംറ ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിക്കുമ്ബോള്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബര്‍ നാല് മുതലാണ് പുനഃരാരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ രാജ്യത്ത് അകത്തുള്ളവര്‍ക്ക് മാത്രമാണ് അനുമതി. നവംബര്‍ ഒന്നു മുതല്‍ തീര്‍ഥാടനം പൂര്‍ണ്ണതോതിലാകും. ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടാണ് ഉംറ തീര്‍ഥാടനം ആരംഭിക്കുന്നത്. ഇതിനായെത്തുന്ന ആളുകളും എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുമെന്നാണ് സൗദി ഹജ്ജ്-ഉംറ കാര്യാലയം അറിയിച്ചിരിക്കുന്നത്. ‘തീര്‍ഥാടകര്‍ക്ക് രണ്ട് തവണ ഉംറ ചെയ്യാന്‍ അനുമതിയുണ്ട്. എന്നാല്‍ രണ്ട് ഉംറകള്‍ക്കിടയില്‍ 14 ദിവസത്തെ ഇടവേള നിര്‍ബന്ധമാണ്. കൊറോണ വൈറസ് കാരണമായി സ്വീകരിച്ചിരിക്കുന്ന ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ക്ക് അനുസൃതമായി എല്ലാവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അവസരം ഉണ്ടായിരിക്കും’ എന്നാണ് മന്ത്രാലയത്തിന്‍റെ ചീഫ് പ്ലാനിംഗ് ആന്‍ഡ് സ്ട്രാറ്റജി ഓഫീസര്‍ ഡോ.അല്‍ മദ്ദാഹ് അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here