വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇന്ന് മുതല്‍ ഉംറക്ക് അനുമതി.12 വയസ്സിന് മുകളിലുള്ള ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കും ഉംറ ചെയ്യുവാനും മസ്ജിദു നബവി സന്ദര്‍ശിക്കുവാനും അനുമതിയുണ്ട്. ഹജ്ജ് തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി നിര്‍ത്തിവെച്ചതായിരുന്നു വിദേശ രാജ്യങ്ങളിലുള്ളവരുടെ ഉംറ തീര്‍ത്ഥാടനം.

ഹജ്ജ് തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി ജൂലൈ 11ന് നിര്‍ത്തി വെച്ചതായിരുന്നു ഉംറ തീര്‍ത്ഥാടനം. എന്നാല്‍ ഹജജിന് ശേഷം ജൂലൈ 25 മുതല്‍ തന്നെ ആഭ്യന്തര ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചിരുന്നുവെങ്കിലും വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കി തുടങ്ങിയത് ചൊവ്വാഴ്ച മുതലാണ്. ഇത് വരെ പ്രതിദിനം 20,000 തീര്‍ഥാടകരാണ് ഉംറ നിര്‍വഹിച്ചിരുന്നതെങ്കില്‍, ഇനി മുതല്‍ 60,000 പേര്‍ക്ക് പ്രതിദിനം ഉംറ നിര്‍വഹിക്കുവാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here