ലോകരാജ്യങ്ങളില്‍ ഏറ്റവും മത്സരക്ഷമതയുള്ള സമ്ബദ് വ്യവസ്ഥയായി വീണ്ടും യുഎഇ. ഐഎംഡി വേള്‍ഡ് കോംപറ്റിറ്റീവ്നെസ് റാങ്കിങ് 2021 റിപ്പോര്‍ട്ടിലാണ് മധ്യപൂര്‍വദേശത്തെ ഏറ്റവും ശക്തമായ സമ്ബദ് വ്യവസ്ഥയായി യുഎഇ സ്ഥാനം നിലനിര്‍ത്തിയത്.

യുഎസ് , ബ്രിട്ടണ്‍, ഓസ്ട്രിയ, കാനഡ, ജര്‍മനി, ചൈന, ഓസ്ട്രേലിയ, ദക്ഷിണകൊറിയ, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളേക്കാള്‍ സമ്ബദ് വ്യവസ്ഥ മെച്ചമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു .ആഗോളതലത്തില്‍ ഒന്‍പതാം സ്ഥാനത്താണ് യുഎഇ. കോവിഡ് പശ്ചാത്തലത്തില്‍ പല രാജ്യങ്ങളുടെയും സമ്ബദ് വ്യവസ്ഥ കൂപ്പ് കുത്തിയപ്പോള്‍ യുഎഇക്ക് കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഒന്‍പതാം സ്ഥാനം നിലനിര്‍ത്താനായെന്ന് ഐഎംഡി ചീഫ് എക്കണോമിസ്റ്റ് ക്രിസ്റ്റോസ് കാബോളിസ് വ്യക്തമാക്കി.

എണ്ണയിതര സമ്ബദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ ദശാബ്ദങ്ങളായി യുഎഇ കൈക്കൊള്ളുന്ന നടപടികളുടെ ഫലം കൂടിയാണ് ഈ നേട്ടം . യൂറോപ്പ്, മധ്യപൂര്‍വദേശം, ഉത്തരാഫ്രിക്ക എന്നീ മേഖലകള്‍ വിലയിരുത്തുമ്ബോള്‍ യുഎഇ ആറാം സ്ഥാനത്താണ്. ഖത്തര്‍ മൂന്നു സ്ഥാനം പിന്നിലായി പതിനേഴാമതും സൗദി അറേബ്യാ 24-ാം സ്ഥാനം വിട്ട് 32-ാമതും ആയി. ആഗോള തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍ മേധാവികള്‍ . സ്വീഡന്‍, ഡെന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലണ്ട്, നെതര്‍ലണ്ട്സ്, സിംഗപ്പൂര്‍ എന്നിങ്ങനെയാണ് ലിസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here