രക്തദാനത്തിന് പ്രാദേശിക കൂട്ടായ്മകൾക്ക് പ്രചോദനം നൽകികൊണ്ട് യുണൈറ്റഡ് പി ആർ ഓ അസോസിയേഷനും യു എഫ് കെ യും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പ് കാരുണ്യപ്രവർത്തനത്തിന്റെ മറ്റൊരു മുഖമായിരുന്നു. ഓഗസ്റ്റ് ഒന്നിന് ദുബായ് ലത്തീഫ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന രക്തദാന ക്യാമ്പ്, ത്യാഗത്തിന്റെയും സഹനത്തിന്റെയും സഹിഷ്ണുതയുടെയും ഓർമ്മകൾ അയവിറക്കുന്ന ബലിപെരുന്നാളിന്റെ സുദിനങ്ങൾക്കിടയിൽ യുണൈറ്റഡ് പി ആർ ഓ അസോസിയേഷനും യുഎഇ യിലെ പ്രാദേശിക കൂട്ടായ്മകൾക്കും ഓർത്തുവെക്കാൻ ഒരു കാരുണ്യദിനം. രക്തദാനം നൽകി ധന്യമാക്കിയ ഒരു സുന്ദരദിനം.

രക്തദാനത്തിന്റെ പ്രാധാന്യവും പ്രസക്തിയും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കിയ ഒരു പറ്റം ആളുകളുടെ സംഗമവേദിയായി ദുബായ് ബ്ലഡ്‌ ഡോനെഷൻ സെന്റർ. പി ആർ ഓ മേഖലയിൽ പ്രവർത്തിക്കുന്നവർ, തൊഴിലാളികളടക്കം സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുളളവർ ഭാഗമായി. കോറോണയുടെ പശ്ചാത്തലത്തിൽ കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചു കൊണ്ടാണ് ക്യാമ്പ് നടന്നത്.

ആക്ടിങ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ പൂക്കാട് ജനറൽ സെക്രട്ടറി അജിത്ത്‌ ഇബ്രാഹിം ട്രഷറർ മുഹ്സിൻ കാലിക്കറ്റ്‌ ഓർഗനൈസിങ് സെക്രട്ടറി മുജീബ് മാപ്പാട്ടുകര ജോയിന്റ് ട്രഷറർ ഫസൽറഹ്‌മാൻ കൂടാതെ പ്രോഗ്രാം കോ-ഓർഡിനേറ്റർ ചന്ദ്രന്റെ (ഡിപ്ലോമാറ്റ് ) നേതൃത്വത്തിൽ ഖാലിദ്, സമീൽ, ഇർഷാദ് മടവൂർ, തോമസ് ജോർജ്, നിസാർ പട്ടാമ്പി, യാസിർ തബാസ്കോ, ഷാഹിദ് (പാപ്പിനിശ്ശേരി) അബ്ദുൽഗഫൂർ മുസല്ല, സൈനുൽ ആബിദ്, അഹമ്മദ് ശിഹാബുദ്ദീൻ, അനസ്, മുസ്തഫ (ഡിപ്ലോമാറ്റ്) മുഹമ്മദലി, അൻവർ, ഷമീർ, ഫൈസൽ കാലിക്കറ്റ്‌, അബ്ദുൽ റഷീദ്, അബ്ദുൽ ഗഫൂർ (റോമാന വാട്ടർ) തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here