സേവനപാതയിൽ സൗഹൃദവും കാരുണ്യവും സേവനവും ഒത്തിണക്കി തൊഴിൽ രംഗത്ത് കൈകോർത്ത യു എ ഇ യിലെ പി ആർ ഒ കൂട്ടായ്മയായ യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ ഈ കഴിഞ്ഞ ദിവസം ദുബായ് റാഡിസൺ ബ്ലു ദേര ഹോട്ടലിൽ നടത്തിയ ഇഫ്താർ സംഗമം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കോവിഡ് 19 എന്ന മഹാമാരിയിൽ തമ്മിൽ കാണാതിരുന്നതിന്റെ സന്തോഷവും വിശേഷങ്ങളും പങ്ക് വെക്കാനുള്ള ഒരു വേദി കൂടിയായി.

വിശ്വാസങ്ങളുടെയും ആത്മീയതയുടെയും ഒരു വേദിയായിരിന്നിട്ടും ഈ കഴിഞ്ഞ വർഷങ്ങളിൽ മനസ്സുകളും ശരീരങ്ങളും ഒറ്റപ്പെട്ടുപോയ ഓരോ ഹൃദയങ്ങളും ഒരു ആഘോഷത്തിന്റെ പ്രതീതിതിയോടെയായിരുന്നു ക്ഷണിക്കപ്പെട്ട ഓരോ അംഗങ്ങളും അതിഥികളും ഇഫ്താർ സംഗമത്തിലും അവരുടെ സന്തോഷങ്ങളും കഴിഞ്ഞുപോയ ആശങ്കകളും ഭീതികളും പങ്ക് വെച്ചിരുന്നത്.

അസോസിയേഷൻ അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കും ആയി അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ യു എ ഇ യിലെ അറബ് പ്രമുഖരും പ്രമുഖ വ്യവസായികളും പൊതുപ്രവർത്തനരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും നിറഞ്ഞുനിന്ന ഒരു വേദികൂടിയായിരുന്നു യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം.
യു എ ഇ യിലെ ജീവകാരുണ്യ പ്രവർത്തനരംഗത്ത് നിറസാനിധ്യമായ യു പി എ അസോസിയേഷൻ ഹെല്പ് വിംഗ് ലീഡർ കൂടിയായ നിസാർ പട്ടാമ്പിയെ അസോസിയേഷന്റെ പേരിൽ ഇഫ്താർ സംഗമത്തിന്റെ വേദിയിൽ ആദരിച്ചു.

യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ ഇഫ്താർ കമ്മിറ്റി ചെയർമാൻ ഫയാസ് അഹമദ് അധ്യക്ഷത വഹിച്ച ഇഫ്താർ സംഗമത്തിൽ നടന്ന ലളിതമായ ചടങ്ങുകൾ അസോസിയേഷൻ ചെയർമാൻ ഫൈസൽ അൽ കാബി ഉത്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് സലീം ഇട്ടമ്മൽ, അസോസിയേഷൻ ഭാരവാഹികളായ മുജീബ് റഹിമാൻ, അബ്ദുൽ ഗഫൂർ പൂക്കാട്, ഫസൽ ഉത്വങ്ങാനം, ബഷീർ സൈദു, ഷാഫി ആലക്കോട്,ഫൈസൽ കാലിക്കറ്റ്, നൗഷാദ് ഹുസൈൻ, മുസ്തഫ കരാമ,ഇർഷാദ് മടവൂർ, നൗഫൽ മൂസ, ശറഫുദ്ധീൻ, നിസാർ പട്ടാമ്പി, റഷീദ്, ഷുഹൈബ്, ഷഹീദ്,സമീൽ, ബഷീർ ഇ കെ,അനസ് വി സി , യാസർ അബ്ദുൽ ഖാദർ,സൈനുൽ ആബിദീൻ,ശിഹാബ്,സൈഫു, തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി അജിത്ത് ഇബ്രാഹിം സ്വാഗതവും ആക്ടിങ് ട്രഷറർ അബ്ദുൽ ഗഫൂർ മുസല്ല നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here