ദുബയിലെയും ഷാര്‍ജയിലെയും എയര്‍ ഇന്ത്യാ ഓഫിസുകള്‍ക്ക് മുന്നില്‍ നാട്ടിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് ആവശ്യമുള്ളവരുടെ വന്‍ തിരക്ക്. ഭൂരിഭാഗം റൂട്ടുകളിലേക്കും ആദ്യ രണ്ട് മണിക്കൂറിനകം തന്നെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. യുഎഇയില്‍ നിന്ന് വന്ദേഭാരത് മിഷന്‍ പദ്ധതി വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയോ, അറേബ്യന്‍ ട്രാവല്‍ ഏജന്‍സിയുടെ ഓഫീസുകളില്‍ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അബൂദബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചതിനെ തുടര്‍ന്നാണിത്.

ജനത്തിരക്ക് നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ഒടുവില്‍ പോലിസിന്റെ സഹായം തേടേണ്ടി വന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നുള്ള സാധാരണക്കാരായ തൊഴിലാളികളാണ് ടിക്കറ്റിനെത്തിയവരില്‍ ഭൂരിഭാഗവും. കടുത്ത ചൂടിനെ അവഗണിച്ച് മണിക്കൂറുകളോളം ക്യൂ നിന്നവര്‍ ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടിവന്നു. വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായ ലഖ്നോ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here