പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ മിഷ​ന്റെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ജൂലൈ 15 മുതൽ 31 വരെയുള്ള ഷെഡ്യൂളാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. എന്നാൽ, ടിക്കറ്റ്​ വിൽപന എന്ന്​ തുടങ്ങുമെന്ന വിവരം ലഭ്യമായിട്ടില്ല. യുഎഇ യിൽ നിന്ന്​ ഇന്ത്യയിലേക്ക്​ 79 വിമാനങ്ങളാണ്​ ഉൾപെടുത്തിയിരിക്കുന്നത്​. ഇതിൽ 38 എണ്ണവും കേരളത്തിലേക്കാണ്​. പുതിയ ഷെഡ്യൂളിൽ ഷാർജയിൽ നിന്നും വിമാനം ഉൾപെടുത്തിയിട്ടുണ്ട്​. അതേസമയം, അബൂദബിയിൽ നിന്നുള്ള വിമാനങ്ങളൊന്നും പട്ടികയിൽ ഉ​ൾപെടുത്തിയിട്ടില്ല.

ഷാർജയിൽ നിന്ന്​ 11 വിമാനങ്ങളും ദുബൈയിൽ നിന്ന്​ 27 വിമാനങ്ങളുമാണ്​ ഷെഡ്യൂൾ ചെയ്​തിരിക്കുന്നത്​. കോഴിക്കോട്ടേക്ക്​ 11, കൊച്ചിയിലേക്ക്​ 14, തിരുവനന്തപുരത്തേക്ക്​ 7​, കണ്ണൂരിലേക്ക്​ ആറ്​ വിമാനങ്ങളാണ്​ സർവിസ്​ നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here