യു.എ.ഇയില്‍ എല്ലാ എമിറേറ്റിലെ വിസക്കാര്‍ക്കും ദുബായിലേക്ക് വരാം. ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി​ ആണ് ഇക്കാര്യം അറിയിച്ചത്.നേരത്തെ ദുബൈ വിസക്കാര്‍ക്ക്​ മാത്രമായിരുന്നു അനുമതി നല്‍കിയിരുന്നത്​. എംപ്ലോയ്​മെന്‍റ്​ വിസ, വിസിറ്റ്​ വിസ, റെസിഡന്‍റ്​ വിസ തുടങ്ങിയവക്കെല്ലാം അനുമതി നല്‍കും.

ദുബൈ റെസിഡന്‍റ്​ വിസക്കാര്‍ ജി.ഡി.ആര്‍.എഫ്​.എയുടെ അനുമതി നേടണം. മറ്റ്​ എമിറേറ്റില്‍ റെസിഡന്‍റ്​ വിസയുള്ളവര്‍ ഐ.സി.എയുടെ അനുമതിയാണ്​ നേടേണ്ടത്​. 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍ നെഗറ്റീവ്​ ഫലം, യാത്രക്ക്​ ആറ്​ മണിക്കൂറിനുള്ളിലെടുത്ത റാപിഡ്​ പി.സി.ആര്‍ ഫലവും കരുതണം.

LEAVE A REPLY

Please enter your comment!
Please enter your name here