വാട്സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാനയം വന്‍ വിവാദമായതോടെ സ്വകാര്യതാനയം പുറത്തിറക്കാന്‍ കാലതാമസം എടുക്കുമെന്ന് വാട്സ്‌ആപ്പ് വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിന് പിന്നാലെ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് ഷെയര്‍ ചെയ്ത് വാട്സ് ആപ്പ്. ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യതയോടുള്ള പ്രതിബദ്ധത ഉറപ്പുനല്‍കുന്നതായി വാട്സാപ്പ് തന്നെ അപ്ഡേറ്റ് ചെയ്ത സ്റ്റാറ്റസുകളില്‍ വ്യക്തമാക്കുന്നു.

‘വാട്ട്‌സ്‌ആപ്പ്’ എന്ന കോണ്‍ടാക്റ്റില്‍ നിന്നുള്ള നാല് സ്റ്റാറ്റസ് പോസ്റ്റുകളിലൂടെ, പ്ലാറ്റ്‌ഫോമിലെ സുരക്ഷയെക്കുറിച്ച്‌ ഉറപ്പുനല്‍കാനും ഉപയോക്തൃ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാനുമാണ് വാട്ട്‌സ്‌ആപ്പിന്റെ ശ്രമം.

സ്റ്റാറ്റസിലെ ആദ്യ സന്ദേശം ഇങ്ങനെ: ‘നിങ്ങളുടെ സ്വകാര്യതയ്ക്കായി ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’. ‘വാട്ട്‌സ്‌ആപ്പിന് നിങ്ങളുടെ സ്വകാര്യ സംഭാഷണം വായിക്കാനോ കേള്‍ക്കാനോ കഴിയില്ല, കാരണം അവ എന്‍ഡ് ടു എന്‍ഡ് എന്‍‌ക്രിപ്റ്റ് ചെയ്തിരിക്കുന്നു’, ‘വാട്ട്‌ആപ്പിന് നിങ്ങള്‍ ഷെയര്‍ ചെയ്ത ലൊക്കേഷന്‍ കാണാന്‍ കഴിയില്ല’, ‘വാട്ട്‌സ്‌ആപ്പ് നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ ഫേസ്ബുക്കിന് പങ്കിടില്ല . എന്നിവയായിരുന്നു മറ്റ് മൂന്ന് സന്ദേശങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here