കുവൈത്ത് ഷൂട്ടിങ് ഫെഡറേഷൻ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: ഏഷ്യൻ ഷൂട്ടിങ് ഷോട്ട്ഗൺ ടൂർണമെന്റിന് കുവൈത്ത് ആതിഥേയത്വം വഹിക്കും. അടുത്ത ശനിയാഴ്ച ടൂർണമെന്റ് ആരംഭിക്കുമെന്ന് കുവൈത്ത് ഷൂട്ടിങ് ഫെഡറേഷൻ ചെയർപേഴ്സൺ ദുഐജ് അൽ ഒതൈബി അറിയിച്ചു.
ശൈഖ് സബാഹ് അൽ അഹ്മദ് ഒളിമ്പിക് ഷൂട്ടിങ് റേഞ്ച് കോംപ്ലക്സിലാണ് ടൂർണമെന്റ്. ഒമ്പത് ദിവസം നീളുന്നമത്സരത്തിൽ 26 രാജ്യങ്ങളിൽ നിന്നുള്ള ടീമുകളെ പ്രതിനിധീകരിച്ച് പുരുഷ-വനിതാ ഷൂട്ടർമാർ പങ്കെടുക്കും.
അടുത്ത വേനൽക്കാലത്ത് പാരിസിൽ നടക്കാനിരിക്കുന്ന സമ്മർ ഒളിമ്പിക്സിനുള്ള യോഗ്യതാ മത്സരം കൂടിയാണ് ടൂർണമെന്റ്. 19 പുരുഷ-വനിത ഷൂട്ടർമാർ അടങ്ങിയതാണ് കുവൈത്ത് ടീമെന്നു ടൂർണമെന്റ് ഡയറക്ടറും ക്ലബ് സെക്രട്ടറിയുമായ ഒയ്ദ് അൽ ഒസൈമി വാർത്തസമ്മേളനത്തിൽ പറഞ്ഞു.