ഇനി വാട്‌സ് ആപ്പ് വഴി ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയ്ന്‍മെന്റ് ബുക്ക് ചെയ്യാനും റീഷെഡ്യൂള്‍ ചെയ്യാനും കഴിയും
ദുബായ്: ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനി വാട്‌സ് ആപ്പ് വഴി ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയ്ന്‍മെന്റ് ബുക്ക് ചെയ്യാനും റീഷെഡ്യൂള്‍ ചെയ്യാനും കഴിയുമെന്ന് റിപ്പോര്‍ട്ട്. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് (Roads and Transport Authority (RTA)) ഇക്കാര്യം അറിയിച്ചത്. ആര്‍ടിഎയുടെ മഹ്ബൂബ് ചാറ്റ്‌ബോട്ടിലെ 0588009090 എന്ന നമ്പറില്‍ ഈ സേവനം ലഭ്യമാകും
’’ ഉപയോക്താവിന്റെ ഫോണ്‍ നമ്പറും രജിസ്റ്റര്‍ ചെയ്ത വിവരങ്ങളുടെയും ആധികാരികത ഉറപ്പു വരുത്തും. അതിനാല്‍ വീണ്ടും ഔദ്യോഗിക ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതില്ല,’’ ആര്‍ടിഎയുടെ കോര്‍പ്പറേറ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സര്‍വ്വീസസ് സെക്ടറിലെ സ്മാര്‍ട്ട് സര്‍വ്വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മിറ അഹമ്മദ് അല്‍ ഷേഖ് പറഞ്ഞു.