സ്മൃതി ഇറാനി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച
ജിദ്ദ∙ ഹജ് തീർത്ഥാടനത്തിൽ മെഹ്‌റം (ആൺതുണ)ഇല്ലാതെ സ്ത്രീകൾക്ക് വരാനുള്ള അവസരത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ജിദ്ദയിൽ പറഞ്ഞു. ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു. തീർത്ഥാടകരുടെ മുഴുവൻ വിവരങ്ങളും ഡിജിറ്റലായി നൽകുന്നതിൽ ഇന്ത്യൻ സർക്കാർ കാണിക്കുന്ന താൽപര്യത്തെ സൗദി ഭരണകൂടം പ്രശംസിച്ചതായും മന്ത്രി പഞ്ഞു. സൗദിയുടെ ഭാഗത്ത് നിന്നുള്ള പ്രകടമായ സഹകരണ മനോഭാവത്തെ താൻ ആഴത്തിൽ വിലമതിക്കുന്നതായും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ തുടർച്ചയായ ദൃഢീകരണത്തെ താൻ ആകാംക്ഷയോടെ പ്രതീക്ഷിക്കുന്നതായും മന്ത്രി സ്‌മൃതി ഇറാനി അറിയിച്ചു.
സൗദി ഹജ് മന്ത്രി തൗഫീഖ് അൽ റബീഅയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ ഖാൻ, കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.