ടെർമിനൽ എയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ സിറ്റി ചെക്ക്-ഇൻ സേവനങ്ങൾ ലഭ്യമാകും.

അബുദാബി ∙ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ അത്യാധുനിക ടെർമിനൽ എ– യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ചില യാത്രക്കാർക്ക് സൗജന്യ സിറ്റി ചെക്ക്-ഇൻ സേവനങ്ങൾ ലഭ്യമാകും.സിറ്റി ചെക്ക്-ഇൻ സേവനങ്ങൾ നടത്തുന്ന മൊറാഫിക് ഏവിയേഷൻ സർവീസസ് ആണ് ഇത് സൗജന്യമായി പ്രഖ്യാപിച്ചത്.

24 മണിക്കൂറും തുറന്നിരിക്കുന്ന അബുദാബി ക്രൂയിസ് ടെർമിനലും രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കുന്ന അബുദാബി നാഷനൽ എക്‌സിബിഷൻ സെന്ററുമാണ് മൊറാഫിക്കിന്റെ സിറ്റി ചെക്ക്-ഇൻ ലൊക്കേഷനുകൾ. അബുദാബി എയർപോർട്ട്, ക്യാപിറ്റൽ ട്രാവൽ, ഇത്തിഹാദ് എയർപോർട്ട് സർവീസസ്, ഒഎസിഐഎസ് മിഡിൽ ഈസ്റ്റ്, ടൂറിസം 365 എന്നിവയുടെ സംയുക്ത സംരംഭമാണ് മൊറാഫിഖ്. സിറ്റി ചെക്ക്-ഇന്നിൽ ബാഗേജ് നിക്ഷേപിക്കുന്നതിലൂടെ യാത്രക്കാർക്ക് സമ്മർദ്ദമില്ലാതെയും വിമാനത്താവളത്തിന്റെ ടെർമിനലിലെ അതിശയകരമായ പുതിയ സൗകര്യങ്ങൾ ആസ്വദിക്കാനും കഴിയും. സ്‌ക്രീനിങ്ങും ബോർഡിങ് പ്രക്രിയയും കാര്യക്ഷമമാക്കുന്നതിനുള്ള ബയോമെട്രിക് സാങ്കേതികവിദ്യയും 35,000 ചതുരശ്ര മീറ്റർ റീട്ടെയിൽ, എഫ് ആൻഡ് ബി സ്‌പെയ്‌സും ഉൾപ്പെടുന്നു. ഇത്തിഹാദ് യാത്രക്കാർക്ക് സൗജന്യ ചെക്ക്-ഇൻ ഓഫർ ഡിസംബർ 14 വരെ ലഭിക്കും.

എയർ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നിവയിൽ പറക്കുന്ന യാത്രക്കാർക്കും ചെക്ക്-ഇന്നിൽ സൗജന്യവും വിശാലമായ പാർക്കിങ് സ്ഥലവും ലഭ്യമാണ്. മുതിർന്നയാൾക്ക് 35 ദിർഹം, കുട്ടിക്ക് 25 ദിർഹം, ശിശുവിന് 15 ദിർഹം എന്നിങ്ങനെയാണ് ചെക്ക്-ഇൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: 800 667 2347(ടോൾ ഫ്രീ നമ്പർ), +971 2 583 3345.

LEAVE A REPLY

Please enter your comment!
Please enter your name here