എം.എസ്. ധോണി പരിശീലനത്തിൽ, അവതാരകന് കയ്യിലെ മസിൽ കാണിച്ചുകൊടുക്കുന്ന ധോണി

മുംബൈ∙ 2024 ഐപിഎല്ലിനുള്ള ഒരുക്കത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. കഴിഞ്ഞ സീസണിലെ കിരീട നേട്ടത്തിനു ശേഷം പരുക്കിനെ തുടർന്നു കുറച്ചു നാൾ വിശ്രമത്തിലായിരുന്ന ധോണി ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. 42–ാം വയസ്സിലും ഫിറ്റ്നസ് നിലനിർത്താൻ ഗ്രൗണ്ടിലും ജിമ്മിലും താരം പരിശീലിക്കുന്നുണ്ട്. അതിനിടെ ഒരു സ്വകാര്യ പരിപാടിക്കിടെ ധോണി കയ്യിലെ മസിൽ കാണിക്കുന്ന വിഡിയോയും പുറത്തുവന്നു. അവതാരകന്റെ ആവശ്യപ്രകാരമാണ് ധോണി കയ്യിലെ മസിൽ ആരാധകർക്കായി കാണിച്ചത്. ധോണിയുടെ വിഡിയോ ദൃശ്യങ്ങൾ വൈറലാണ്.

2023 ഐപിഎല്ലിനിടെ ധോണിക്ക് കാൽമുട്ടിനു പരുക്കേറ്റിരുന്നു. എന്നാൽ സീസണിലെ എല്ലാ മത്സരങ്ങളിലും ധോണി ടീമിനെ നയിച്ചു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റന്‍സിനെ തോൽപിച്ചാണു ചെന്നൈ സൂപ്പർ കിങ്സ് കിരീടം നേടിയത്. 2024 ഐപിഎല്ലിൽ ധോണി കളിക്കില്ലെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും താരം തന്നെ ഇതു നിഷേധിച്ചു.

ഐപിഎല്ലിനു ശേഷം റാഞ്ചിയിലെ ഫാം ഹൗസിലായിരുന്നു ധോണി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. നഗരത്തിലെ തന്നെ ഒരു ഗ്രൗണ്ടിൽ താരം മുടങ്ങാതെ ക്രിക്കറ്റ് പരിശീലനം നടത്തി. ഫിറ്റ്നസ് നിലനിർത്തുന്നതിൽ വിട്ടുവീഴ്ച വരുത്താത്ത ധോണി 2024 സീസണിലും ചെന്നൈ സൂപ്പർ കിങ്സിനായി എല്ലാ മത്സരങ്ങളും കളിക്കുമെന്നാണ് ആകാധകരുടെ പ്രതീക്ഷ. 2024 നു ശേഷം ധോണി ഐപിഎല്ലിൽ തുടരുമോയെന്നു വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here