സു​ൽ​ത്താ​നേ​റ്റി​ലെ ആ​കെ എ​ഫ്.​ഡി.​ഐ 22.96 ശ​ത​കോ​ടി റി​യാ​ലാ​യി

സു​ൽ​ത്താ​നേ​റ്റി​ലെ ആ​കെ എ​ഫ്.​ഡി.​ഐ 22.96 ശ​ത​കോ​ടി റി​യാ​ലാ​യിമ​സ്​​ക​ത്ത്​: ഈ ​വ​ർ​ഷ​ത്തി​ന്‍റെ മൂ​ന്നാം​പാ​ദ​ത്തി​ന്റെ അ​വ​സാ​ന​ത്തോ​ടെ ഒ​മാ​നി​ലെ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം (എ​ഫ്.​ഡി.​ഐ) 22.96 ശ​ത​കോ​ടി റി​യാ​ലാ​യി. ദേ​ശീ​യ സ്ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. മൊ​ത്തം വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന്റെ 76.9 ശ​ത​മാ​ന​വും എ​ണ്ണ, വാ​ത​ക ഖ​ന​ന മേ​ഖ​ല​യി​ലാ​ണ്​ ല​ഭി​ച്ച​ത്. മൊ​ത്തം മൂ​ല്യം 17.67 ശ​ത​കോ​ടി റി​യാ​ൽ വ​രും.

ഇ​ന്ത്യ​യി​ൽ​നി​ന്ന്​ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം 277.80 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം ല​ഭി​ച്ച​ത്​ യു.​കെ​യി​ൽ​നി​ന്നാ​ണ്​ -11.52 ശ​ത​കോ​ടി റി​യാ​ൽ. മൊ​ത്തി എ​ഫ്.​ഡി.​ഐ​യു​ടെ 50.1 ശ​ത​മാ​ന​മാ​ണെ​ന്ന്​ ദേ​ശീ​യ സ്ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

യു.​എ​സ്.​എ 3.88 കോ​ടി റി​യാ​ൽ, യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സ് 1.27 ശ​ത​കോ​ടി റി​യാ​ൽ, കു​വൈ​ത്ത്​ 922.30 ദ​ശ​ല​ക്ഷം റി​യാ​ൽ, ബ​ഹ്റൈ​ൻ 732.6 ദ​ശ​ല​ക്ഷം, ചൈ​ന​യി​ൽ​നി​ന്നു​ള്ള നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം 594.50 ദ​ശ​ല​ക്ഷം, ഖ​ത്ത​ർ 442.30 ദ​ശ​ല​ക്ഷം, നെ​ത​ർ​ല​ൻ​ഡ്‌​സ് 374.7 ദ​ശ​ല​ക്ഷം, സ്വി​സ്റ്റ​ർ​ലൻ​ഡ്​ 288.30 ദ​ശ​ല​ക്ഷം, മ​റ്റ്​ രാ​ജ്യ​ങ്ങ​ൾ 2.65 ശ​ത​കോ​ടി റി​യാ​ൽ ​എ​ന്നി​ങ്ങ​നെ​യാ​ണ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ.

പ​രി​വ​ർ​ത്ത​ന വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ എ​ഫ്.​ഡി.​ഐ 1.40 ശ​ത​കോ​ടി റി​യാ​ലാ​ണ്. സാ​മ്പ​ത്തി​ക ബ്രോ​ക്ക​റേ​ജ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 1.53 ശ​ത​കോ​ടി റി​യാ​ൽ എ​ഫ്.​ഡി.​ഐ ല​ഭി​ച്ചു, അ​തേ​സ​മ​യം റി​യ​ൽ എ​സ്റ്റേ​റ്റ്, ലീ​സി​ങ്, വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ എ​ഫ്.​ഡി.​ഐ 1.03 ശ​ത​കോ​ടി റി​യാ​ലി​ലു​മെ​ത്തി​യെ​ന്ന്​ ദേ​ശീ​യ സ്ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

വൈ​ദ്യു​തി​യും വെ​ള്ള​വും (466.3 ദ​ശ​ല​ക്ഷം റി​യാ​ൽ ), ഗ​താ​ഗ​തം, സം​ഭ​ര​ണം, ആ​ശ​യ​വി​നി​മ​യം (361.9 ദ​ശ​ല​ക്ഷം റി​യാ​ൽ), വ്യാ​പാ​രം (216 ദ​ശ​ല​ക്ഷം റി​യാ​ൽ), ഹോ​ട്ട​ൽ, റ​സ്റ്റ​റ​ന്റു​ക​ൾ (111.4 ദ​ശ​ല​ക്ഷം റി​യാ​ൽ), നി​ർ​മ്മാ​ണം (82.ദ​ശ​ല​ക്ഷം റി​യാ​ൽ), മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ (78.9 ദ​ശ​ല​ക്ഷം റി​യാ​ൽ) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു​മേ​ഖ​ല​യി​ൽ ല​ഭി​ച്ച വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ.

LEAVE A REPLY

Please enter your comment!
Please enter your name here