സൂപ്പർ കാറുകൾ മുതൽ കുതിരപ്പടവരെ

“ദുബൈ: സൂപ്പർ ലക്ഷ്വറി കാറുകൾമുതൽ കുറ്റകൃത്യങ്ങൾ നേരിടാനുള്ള ദുബൈ പൊലീസിന്‍റെ ഏറ്റവും നൂതനമായ സംവിധാനങ്ങൾവരെ പ്രദർശനത്തിനൊരുക്കുന്ന ദുബൈ പൊലീസ്​ കാർണിവലിന്​ വ്യാഴാഴ്ച തുടക്കമാവും. സിറ്റി വാൾക്കിൽ ഈ മാസം ഏഴുവരെ നടക്കുന്ന കാർണിവലിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്​.”

“ബെൻസ്​ മുതൽ ബി.എം.ഡബ്ല്യുവരെയുള്ള പൊലീസ്​ സേനയുടെ സൂപ്പർ കാറുകളുടെ പ്രദർശനം, മാർച്ചിങ്​ ബാൻഡ്​സ്​, കുതിരപ്പടയുടെ പരേഡ്​, ശ്വാനപ്രദർശനം എന്നിവക്കൊപ്പം ദുബൈ പൊലീസിന്‍റെ മ്യൂസിക്കൽ ബാൻഡും കാർണിവലിൽ സജ്ജമാക്കുന്നുണ്ട്​​.​ കൂടാതെ ദുബൈ പൊലീസിന്‍റെ ഏറ്റവും പുതിയ പദ്ധതികളും കാർണിവലിൽ പ്രഖ്യാപിക്കും.”

“പൊലീസ്​ സേനയുടെ സംഗീതവിരുന്ന്​ കാർണിവലിന്​ ആഘോഷാന്തരീക്ഷം സൃഷ്ടിക്കും. ഏറ്റവും മികച്ച പരിശീലനം നേടിയ ശ്വാനസേനയുടെ പ്രദർശനത്തോടൊപ്പം കുതിരപ്പടയുടെ പരേഡും കാഴ്ചക്കാർക്ക്​ മികച്ച അനുഭവം സമ്മാനിക്കുന്നതാണ്​. സൂപ്പർ കാറുകൾക്കൊപ്പംനിന്ന്​ സെൽഫിയെടുക്കാനും സന്ദർശകർക്ക്​ അവസരം ലഭിക്കും.”

“സൂപ്പർ കാറുകളുടെ വേഗവും രൂപഭംഗിയും പ്രദർശിപ്പിക്കുന്ന പൊലീസ്​ ഡ്രൈവർമാരുടെ അഭ്യാസപ്രകടനവും നടക്കും. കാർണിവലിന്‍റെ അവസാന ദിനമായ ജനുവരി ഏഴിനാണ്​ കുതിരപ്പടയുടെ പരേഡ്​, മാർച്ചിങ്​ ബാൻഡ്​സ്​, സൂപ്പർ കാറുകളുടെ പ്രദർശനം എന്നിവ അരങ്ങേറുക.”

“കൊക്കകോള അരീനയിൽനിന്ന്​ രാത്രി 7.30ന്​ ആരംഭിക്കുന്ന പരേഡ്​ ഹാപ്പിനസ്​ സ്​ട്രീറ്റുകളിലൂടെയായിരിക്കും മുന്നോട്ടുപോകുക. എസ്​.ഡബ്ല്യു.എ.ഡി വാഹനങ്ങൾ, ക്ലാസിക്​ കാറുകൾ, വി.ഐ സുരക്ഷക്ക്​ ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവക്കൊപ്പം 150 പൊലീസ്​ കാഡറ്റുകളും പരേഡിന്‍റെ ഭാഗമാകും.യുവ​ ഫോറൻസിക്​ ശാസ്ത്രജ്ഞർ, കുറ്റാന്വേഷകർ, നീതിക്കുവേണ്ടി നിലകൊള്ളുന്നവർ എന്നിവർക്ക്​ ഭാവിയിലെ പൊലീസിങ്​ സംവിധാനങ്ങളെ നിർവചിക്കുന്ന ഹൈടെക്​ ഉപകരണങ്ങളെയും സാ​ങ്കേതികവിദ്യകളെയും പരിചയപ്പെടാനും അടുത്തറിയാനുമുള്ള അവസരമാണ്​ ദുബൈ കാർണിവൽ.”

LEAVE A REPLY

Please enter your comment!
Please enter your name here