ദോഹ എക്‌സ്‌പോയിലെ സന്ദർശകത്തിരക്ക്.

ദോഹ ∙ അൽബിദ പാർക്കിൽ ആരംഭിച്ച രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനമായ ദോഹ എക്‌സ്‌പോ 3 മാസം പിന്നിട്ടപ്പോൾ 20 ലക്ഷവും കടന്ന് സന്ദർശകരുടെ എണ്ണം. എക്‌സ്‌പോയുടെ പ്രാദേശിക സംഘാടകരാണ് കണക്കുകൾ പ്രഖ്യാപിച്ചത്. ‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന പ്രമേയത്തിൽ ഇക്കഴിഞ്ഞ ഒക്‌ടോബർ 2നാണ് ദോഹ എക്‌സ്‌പോയ്ക്ക് തുടക്കമായത്. ഹരിത പുതുമ, പരമ്പരാഗത-ആധുനിക കാർഷിക സമ്പ്രദായങ്ങൾ, സുസ്ഥിര നയങ്ങൾ, ഹോർട്ടികൾച്ചറിലും സുസ്ഥിര കൃഷിയിലുമുള്ള മികച്ച രീതികൾ എന്നിവ പ്രമേയമാക്കിയുള്ള പരിപാടികളിലും വ്യത്യസ്ത സാംസ്‌കാരിക, വിനോദ പരിപാടികളിലും ആയിരക്കണക്കിന് പേരാണ് പങ്കെടുക്കുന്നത്.

80 രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പവിലിയനുകൾ എക്‌സ്‌പോ വേദിയിൽ സജീവമാണ്. കൾചറൽ, ഫാമിലി, ഇന്റർനാഷനൽ എന്നിങ്ങനെ 3 സോണുകളിലായാണ് ദിവസേന വ്യത്യസ്ത പരിപാടികളാണ് നടക്കുന്നത്. 6 മാസത്തെ പ്രദർശനം ഈ വർഷം മാർച്ച് 28 ന് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here