ദുബായ്∙ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ദുബായിലുടനീളമുള്ള തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ പ്രത്യേക ദിവസങ്ങളിൽ ടാക്സികളിലെ മിനിമം നിരക്ക് 20 ദിർഹമായി വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. സാധാരണയായി, ദുബായ് ടാക്സികളിലെ കുറഞ്ഞ നിരക്ക് 12 ദിർഹമാണ്. നിശ്ചിത സ്ഥലങ്ങളിലും സമയങ്ങളിലും സാധാരണ മീറ്റർ ടാക്സികൾക്കും ഹാല ടാക്സി സർവീസുകൾക്കും പുതിയ ഫ്ലാഗ് ഫാൾ (മിനിമം ) നിരക്കുകൾ ഏർപ്പെടുത്തുന്നതായി ആർടിഎ പ്രഖ്യാപിച്ചു.

എക്‌സിബിഷനുകൾ, രാജ്യാന്തര കൺവെൻഷനുകൾ (വേൾഡ് ട്രേഡ് സെന്‍റർ, എക്‌സ്‌പോ സിറ്റി, ഗ്ലോബൽ വില്ലേജ്) തുടങ്ങിയ പ്രധാന പരിപാടികളുടെ ലൊക്കേഷനുകളിൽ മിനിമം നിരക്ക് 20 ദിർഹമായി ഉയർത്തും. മറ്റ് പ്രധാന ഇവന്‍റ് ദിവസങ്ങളിലും ഇത് ബാധകമായിരിക്കും. പുതുവത്സരരാവിൽ കരിമരുന്ന് പ്രദർശനങ്ങൾ ക്രമീകരിച്ച സ്ഥലങ്ങളിലും പരിസരങ്ങളിലും ഈ നിരക്ക് മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

ഫ്ലാഗ് ഫാൾ നിരക്ക് എന്നത് ഒരു ടാക്സി യാത്രയുടെ തുടക്കത്തിൽ ഈടാക്കുന്ന ഒരു നിശ്ചിത തുകയാണ്. അത് യാത്രയുടെ മൊത്തം ചെലവിന്‍റെ ഭാഗമായി നൽകണം. ‌‌ഈ നിരക്ക് വർധനയിലൂടെ, പതിവ് ടാക്സി സേവനങ്ങളും ഹാല ടാക്സിയുടെ ഇ-ഹെയിൽ റൈഡും മെച്ചപ്പെടുത്താനും വികസിപ്പിക്കാനും ആർടിഎ ലക്ഷ്യമിടുന്നു. പ്രത്യേകിച്ചും പുതുവത്സരാഘോഷം പോലുള്ള പ്രധാന ഇവന്‍റുകളിൽ, താമസക്കാരിൽ നിന്നും സന്ദർശകരിൽ നിന്നും ടാക്സി സേവനങ്ങളുടെ ആവശ്യകതയിൽ ഗണ്യമായ വർധനവ് കാണപ്പെടുന്നുതായി ആർടിഎ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here