സു​ഹാ​ർ: ബാ​ത്തി​ന മേ​ഖ​ല​യി​ലെ ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ബാ​ത്തി​ന ക​പ്പ് സെവ​ൻ​സ് ഫു​ട്‌​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സീ​സ​ൺ വണിന് വ്യാ​ഴാ​ഴ്ച രാ​ത്രി 10 മ​ണി​മു​ത​ൽ സു​ഹാ​ർ സ​ല്ലാ​ൻ ബ്രി​ഡ്ജി​ന് സ​മീ​പ​ത്തു​ള്ള പു​ൽമൈ​താ​ന​ത്ത്‌ തു​ട​ക്കം കു​റി​ക്കും. ടൂ​ർ​ണ​മെ​ന്റ് സു​ഹാ​ർ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്റ് രാ​ജേ​ഷ് കൊ​ണ്ടാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​മാ​നി​ലെ 16 ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടു​ന്ന ഫു​ട​്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ വി​ജ​യി​ക്കു​ന്ന ടീ​മി​നും റ​ണ്ണേ​ഴ്സ് അ​പ്പി​നും ട്രോ​ഫി​യും കാ​ഷ് പ്രൈ​സും സ​മ്മാ​ന​മാ​യി ന​ൽ​കും. കൂ​ടാ​തെ മി​ക​ച്ച ക​ളി​ക്കാ​ര​ൻ, മി​ക​ച്ച ടീം ​ന​ല്ല സ്ട്രൈ​ക്ക​ർ, ന​ല്ല ഡി​ഫെ​ൻ​ഡ​ർ, മി​ക​ച്ച ഗോ​ളി എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​ക ട്രോ​ഫി​ക​ൾ ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സ്വ​ദേ​ശി റ​ഫ​റി നി​യ​ന്ത്രി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റ് സെ​വ​ൻ​സ് കാ​ല്പ​ന്തു​ക​ളി​യു​ടെ ആ​വേ​ശ​ത്തോ​ടെ ന​ട​ത്തു​ക​യാ​ണ് ല​ക്ഷ്യം എ​ന്ന് ടൂ​ർ​ണ​മെ​ന്റ് ക​മ്മ​റ്റി ക​ൺ​വീ​ന​ർ മു​ര​ളി കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ര​ജ​ി​സ്റ്റ​ർ ചെ​യ്ത ടീ​മു​ക​ൾ രാ​ത്രി പ​ത്ത് മ​ണി​ക്ക് മു​മ്പ്​ ഗ്രൗ​ണ്ടി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ടീം ​കോ​ഒർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here