ഖനന കമ്പനിയായ മഅദീന്റെ (Maaden) നേതൃത്വത്തിൽ 2022ൽ തുടക്കമിട്ട പര്യവേഷണങ്ങളുടെ ഭാഗമായാണ് സ്വർണ

മക്കയിൽ വൻ സ്വർണ ശേഖരം കണ്ടെത്തിയതായി സൗദി അറേബ്യ. രാജ്യത്തെ പ്രധാന ഖനിയായ മൻസുറ – മസ്റാഹിന് തെക്ക് ഭാഗത്തായി 100 കിലോമീറ്റർ പ്രദേശത്ത് പുതിയ സ്വർണ ശേഖരം കണ്ടെത്തിയെന്ന വിവരം വ്യാഴാഴ്ചയാണ് സൗദി അറേബ്യ പുറത്ത് വിട്ടത്. ഖനന കമ്പനിയായ മഅദീന്റെ (Maaden) നേതൃത്വത്തിൽ 2022ൽ തുടക്കമിട്ട പര്യവേഷണങ്ങളുടെ ഭാഗമായാണ് സ്വർണ സാന്നിധ്യം കണ്ടെത്തിയത്. ഇതിലൂടെ കൂടുതൽ സ്വർണ ഖനനം സാധ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി.

തെക്കൻ ഉറൂഖ് (Uruq) പ്രദേശത്ത് നടത്തിയ ഡ്രില്ലിങ്ങിന്റെ ഫലമായി 100 കിലോമീറ്റർ പ്രദേശത്ത് മൻസുറ – മസ്റയിലേതിന് സമാനമായ പ്രദേശം കണ്ടെത്താനായെന്നും കമ്പനി പറയുന്നു. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകളിൽ ഒന്നിൽ, ഒരു ടണ്ണിൽ 10.4 ഗ്രാം എന്ന നിരക്കിലും മറ്റൊന്നിൽ 20.6 ഗ്രാം എന്ന നിരക്കിലും സ്വർണത്തിന്റെ അംശം കണ്ടെത്തിയെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഈ സാമ്പിളുകൾ പ്രദേശത്തെ വലിയ സ്വർണ നിക്ഷേപത്തിന്റെ ശേഖരത്തെയാണ് സൂചിപ്പിക്കുന്നത് എന്നും ഇതിന്റെ അടിസ്ഥാനത്തിൽ 2024 ൽ കൂടുതൽ ഖനനം നടത്താൻ ആലോചിക്കുന്നതായും കമ്പനി വിശദീകരിച്ചു.Also read-ദുബായിലെ ആദ്യ കരള്‍മാറ്റ ശസ്ത്രക്രിയയിൽ 38കാരിക്ക് പുതുജീവന്‍ബന്ധപ്പെട്ട വാർത്തകൾസ്വർണ്ണക്കടത്ത് സംഘത്തിനു വിവരങ്ങൾ ചോർത്തി നൽകിയ എസ് ഐക്ക് സസ്പെൻഷൻവിവാഹത്തിന് സമ്മാനമായി ലഭിക്കുന്ന സ്വര്‍ണത്തിന് നികുതി ബാധകമാണോ? പിടിവീഴുന്നത് എപ്പോൾ?ഉംറയ്ക്ക് എത്തുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യ നാല് ദിവസത്തെ സ്റ്റോപ്പ് ഓവര്‍ വിസ അനുവദിച്ചുസൗദിയിൽ മലയാളിയെ കുത്തിക്കൊന്നു; രണ്ട് ബം​ഗ്ലാദേശികൾ അറസ്റ്റിൽമൻസൂർ – മസ്റാഹ് ഖനിക്ക് 25 കിലോമീറ്റർ വടക്കുള്ള ജബൽ അൽ – ഗദാരയിലും (Jabal al-Ghadara) ബിർ അൽ – തവിലയിലും ( Bir al-Tawila) കമ്പനി പര്യവേഷണം നടത്തുന്നുണ്ട്. ഈ പ്രദേശത്ത് 125 കിലോമീറ്റർ ഭാഗത്ത് സ്വർണ ശേഖരം ഉണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ പരിശോധനകൾക്കായി സ്ഥലത്ത് നിന്നും 1.5 മില്യൺ ഔൺസിന്റെ സാമ്പിളുകൾ കമ്പനി ശേഖരിച്ചിട്ടുണ്ട്. 2023 ലെ കണക്കുകൾ അനുസരിച്ച് മൻസുറ – മസ്റയിൽ ഏഴ് മില്യൺ ഔൺസിന്റ സ്വർണ നിക്ഷേപവും വർഷം 250,000 ഔൺസിന്റെ ഉൽപ്പാദന ശേഷിയും ഉണ്ടെന്നാണ് വിലയിരുത്തുന്നത്. ഇതോടെ ലോകത്തെ സ്വർണ ഉദ്പ്പാദന കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മൻസുറ – മസ്റാഹ് മാറുമെന്നും കൂടാതെ 2030 ആകുമ്പോഴേക്കും സൗദിയുടെ സമ്പദ് വ്യവസ്ഥയുടെ മൂന്നാമത്തെ നെടും തൂണായി ഖനനം മാറുമെന്നും മഅദീൻ കമ്പനിയുടെ സിഇഒ റോബർട്ട് വിൽറ്റ് പറഞ്ഞു.രാജ്യത്തെ ഏറ്റവും വലിയ ഖനന കമ്പനിയായ മഅദീന്റെ 67 ശതമാനവും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റ(PIF) ഉടമസ്ഥതയിലാണ്. വിദേശത്തെ ഖനന മേഖലകളിൽ നിക്ഷേപം വർധിപ്പിക്കാൻ മാനറാ മിനറൽസ് (Manara Minerals) എന്ന കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മഅദീൻ ഈ വർഷമാദ്യം പ്രഖ്യാപിച്ചിരുന്നു. 2022 ൽ 11,982.84 ഔൺസ് സ്വർണമാണ് മൻസുറ – മസ്റാഹിൽ നിന്ന് ഖനനം ചെയ്തത്. കാർബൻ ഇൻ ലീച് (Carbon -In-Leach) പ്രക്രിയ വഴിയും, പ്രഷർ ഒക്സിഡേഷൻ (Pressure Oxidation ) പ്രക്രിയ വഴിയും, ഓട്ടോക്ലെവ് ടെക്നോളജിയുടെ (Autoclave Technology ) സഹായത്തോടെയുമാണ് മൻസുറ – മസ്റയിൽ സ്വർണ ഖനനം നടത്തുന്നത്.പരസ്യം ച

LEAVE A REPLY

Please enter your comment!
Please enter your name here