സ്വദേശിവത്കരണം പാലിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ ലഭ്യമല്ലാത്ത സ്ഥാപനങ്ങളെ സഹായിക്കാന്‍ സന്നദ്ധമാണെന്നു മന്ത്രാലയം വ്യക്തമാക്കി. സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നാഫിസ് പ്ലാറ്റ്ഫോമില്‍ നിന്ന് അനുയോജ്യരായ ആളുകളെ കണ്ടെത്താന്‍ മന്ത്രാലയം സഹായിക്കും. സ്വദേശിവത്കരണം പാലിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ ലഭ്യമല്ലാത്ത സ്ഥാപനങ്ങളെ സഹായിക്കാന്‍ സന്നദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നാഫിസ് പ്ലാറ്റ്‌ഫോമില്‍ നിന്ന് അനുയോജ്യരായ ആളുകളെ കണ്ടെത്താന്‍ മന്ത്രാലയം സഹായിക്കും. നാഫിസ് സേവനങ്ങളെ കുറിച്ചും സ്വദേശിവത്കരണ നടപടിക്രമങ്ങളെക്കുറിച്ചും കമ്പനികളെ ബോധവത്കരിക്കുന്നതിന് മന്ത്രാലയം ശില്‍പശാലകള്‍ സംഘടിപ്പിക്കും.

അബുദാബി: യുഎഇയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് നിഷ്‌കര്‍ഷിച്ച സ്വദേശിവത്കരണ നിയമം പ്രാബല്യത്തില്‍. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള ചെറുകിട-ഇടത്തരം സ്ഥാപനങ്ങളില്‍ ഒരു യുഎഇ പൗരനെയെങ്കിലും ജോലിക്ക് നിയോഗിക്കണമെന്ന നിയമാണ് 2024 ജനുവരി മുതല്‍ നിലവില്‍ വന്നത്. തിരഞ്ഞെടുക്കപ്പെട്ട 14 തൊഴില്‍ മേഖലകളിലാണ് എമിറേറ്റൈസേഷന്‍ പാലിക്കേണ്ടത്.

രാജ്യത്ത് 20-49 ജീവനക്കാരുള്ള 12,000 ത്തിലധികം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്പനികള്‍ ചുരുങ്ങിയത് ഒരു പൗരനെ ജോലിക്ക് നിയമിക്കുന്നതിലൂടെ 12,000 പേര്‍ക്ക് ജോലി ലഭ്യമാക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 2025ല്‍ ഈ സ്ഥാപനങ്ങള്‍ ഒരു സ്വദേശിയെ കൂടി അധികമായി നിയമിക്കണം.

ഒരു സ്വദേശിയുടെ കുറവ് വന്നാല്‍ 2025 ജനുവരി മുതല്‍ 96,000 ദിര്‍ഹം ഒരു സ്ഥാപനത്തില്‍ നിന്ന് ഈടാക്കും. 2025ല്‍ ഒരു സ്വദേശിയെ കൂടി നിയമിക്കാത്തവര്‍ക്ക് 2026 ജനുവരിയില്‍ 1,08,000 ദിര്‍ഹം പിഴ നല്‍കേണ്ടിവരും. ഈ തുക തവണകളായി അടയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here