“ദുബായ് ∙ പത്തു വർഷത്തിനകം സ്വദേശി കുടുംബങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്ന ദുബായ് സോഷ്യൽ അജൻഡ 33ന് തുടക്കമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പദ്ധതി പ്രഖ്യാപിച്ചത്. “

“സ്വദേശികളുടെ ജീവിത, ഭവന നിലവാരം, ആരോഗ്യ പരിരക്ഷ എന്നിവ വർധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാനായി 20,800 കോടി ദിർഹത്തിന്റെ പദ്ധതിക്കും രൂപം നൽകി. കുടുംബം രാഷ്ട്രത്തിന്റെ അടിത്തറ എന്ന മുദ്രാവാക്യത്തോടെ ആവിഷ്കരിച്ച ദുബായ് സോഷ്യൽ അജൻഡയിലൂടെ ലോകത്തിലെ ഏറ്റവും മികച്ച പാർപ്പിടവും മറ്റു സൗകര്യങ്ങളും സ്വദേശി കുടുംബങ്ങൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.”

LEAVE A REPLY

Please enter your comment!
Please enter your name here