റിക്രൂട്ട്​​മെൻറ്​ മുതൽ ആദ്യ രണ്ട് വർഷത്തേക്കാണ്​ കരാറി​ന്റെ ഭാഗമായ ഇൻഷുറൻസ്​ പരിരക്ഷയുണ്ടാവുക. രണ്ട് വർഷത്തിന് ശേഷം തൊഴിലുടമയുടെ താൽപര്യത്തിന്​ അനുസരിച്ചുള്ള​ ഇൻഷുറൻസ്​ പോളിസി എടുക്കാം. ജോലി ചെയ്യാൻ തുടങ്ങുന്ന തീയതി മുതൽ തൊഴിലുടമയ്ക്കും തൊഴിലാളിക്കും വിവിധ കാര്യങ്ങളിൽ ഇൻഷുറൻസ് പ്രകാരം നഷ്​ടപരിഹാരം ലഭിക്കും

അപകടം സംഭവിച്ച് വൈകല്യം ഉണ്ടായാൽ തൊഴിലാളിക്ക് ഇൻഷുറൻസിൽനിന്ന് നഷ്ടപരിഹാരം ലഭിക്കും.സാമ്പത്തിക കുടിശികയും തൊഴിലാളിക്ക് ലഭിക്കാതെ വന്നാൽ ഇൻഷുറൻസ് നഷ്ടപരിഹാരം നൽകും.

പ്രതീകാത്മക ചിത്രം

റിയാദ്: രാജ്യത്തേക്ക് ആദ്യമായി റിക്രൂട്ട് ചെയ്യപ്പെടുന്ന വീട്ടുജോലികാർക്കുള്ള ഇൻഷുറൻസ് സേവനം ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. തൊഴിലാളുകളുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കേണ്ട ബാധ്യത തൊഴിലുടമയ്ക്കാവും. റിക്രൂട്ടിങ് കമ്പനിയും തൊഴിലുടമയും തമ്മിലുണ്ടാക്കേണ്ട കരാർ നടപടിക്രമങ്ങളുടെ ഭാഗമായിരിക്കും ഇൻഷൂറൻസ് പരിരക്ഷ. മന്ത്രാലയത്തിന് കീഴിലുള്ള ‘മുസാനിദ്’ പ്ലാറ്റ്‌ഫോം വഴി റിക്രൂട്ട്‌മെൻറ് ചെയ്യപ്പെടുന്നവർക്ക് ഇൻഷുറൻസ് നിർബന്ധമാക്കും

മുസാനിദ്’ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഈ സേവനം ലഭിക്കും 2023ന്റെ തുടക്കം മുതൽ മന്ത്രാലയം ഇക്കാര്യം അംഗീകരിച്ചിരുന്നു. കൂടുതൽ പേർ ഈ സേവനത്തിലേക്ക് വരുകയാണ്. ഈ സേവനം തെരഞ്ഞെടുത്ത ഉപഭോക്താക്കളുടെ എണ്ണം 1,75,000 ആയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ നിയമം നിർബന്ധമാക്കുന്നത് അടുത്ത വർഷം 2024 ഫെബ്രുവരി ഒന്ന് മുതലാണ്.

തൊഴിലാളി തൊഴിലിന് വരാതിരിക്കൽ, മരണം, ജോലി ചെയ്യാനുള്ള കഴിവില്ലായ്മ ജോലി ചെയ്യാൻ കഴിയാത്ത വിധം വിട്ടുമാറാത്ത രോഗങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കുമ്പോൾ തൊഴിലുടമയ്ക്ക് റിക്രൂട്ട്‌മെൻറ് ചെലവുകൾക്കുള്ള നഷ്ടപരിഹാരം ഇൻഷുറൻസിൽനിന്ന് ലഭിക്കും. കൂടാതെ ജോലിയിൽ ഇരിക്കുമ്പോൾ മരിച്ചാൽ മ‍‍ൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ സഹായം ലഭിക്കും. കൂടാതെ സാധനങ്ങൾ, സ്വകാര്യ സ്വത്ത് എന്നിവ തിരിച്ചെത്തിക്കുന്നതും നഷ്ടപരിഹാര ഇൻഷുറൻസ് പരിധിയിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here