വി​വി​ധ ടീ​മു​ക​ൾ​ക്ക് ഇ​ന്നും നാ​ളെ​യും സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ൾ

ദോ​ഹ: ഏ​ഷ്യ​ൻ ക​പ്പ് ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബൂ​ട്ടു​കെ​ട്ടി​യ സൗ​ദി അ​റേ​ബ്യ​ക്ക് ലെ​ബ​നാ​നെ​തി​രെ ഒ​രു ഗോ​ൾ ജ​യം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക​ളി​യു​ടെ ര​ണ്ടാം പ​കു​തി​യ​ൽ ഫി​റാ​സ് അ​ൽ ബു​റൈ​ഖാ​​ൻ നേ​ടി​യ ഗോ​ളി​ൽ നി​ന്നാ​യി​രു​ന്നു സൗ​ദി ലെ​ബ​നാ​നെ​തി​രെ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ഏ​ഷ്യ​ൻ ക​പ്പി​നു​ള്ള സൗ​ദി സം​ഘം ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ദോ​ഹ​യി​ലെ​ത്തി​യ​ത്. സീ ​ലൈ​ൻ ബീ​ച്ച് റി​സോ​ർ​ട്ടി​ൽ താ​മ​സ​വും, സീ​ലൈ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​ന​വും തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ത​യ്യാ​റെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ദ്യ സ​ന്നാ​ഹ​ത്തി​നാ​യി ടീം ​ഇ​റ​ങ്ങി​യ​ത്. ടൂ​ർ​ണ​മെ​ന്റി​ന് മു​മ്പാ​യി ചൊ​വ്വാ​ഴ്ച ഫ​ല​സ്തീ​നെ​യും, ബു​ധ​നാ​ഴ്ച ഹോ​ങ്കോ​ങ്ങി​നെ​യും ഖ​ത്ത​ർ നേ​രി​ടും.

ഏ​ഷ്യ​ൻ ക​പ്പി​നു​ള്ള ആ​സ്ട്രേ​ലി​യ ​ശ​നി​യാ​ഴ്ച ബ​ഹ്റൈ​നെ​തി​രെ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ബൂ​ട്ടു​കെ​ട്ടും. അ​ബു​ദ​ബി​യി​ലാ​ണ് മ​ത്സ​രം. യു.​എ.​ഇ ഒ​മാ​നെ​യും, ദ​ക്ഷി​ണ കൊ​റി​യ ഇ​റാ​ഖി​നെ​യും വി​വി​ധ വേ​ദി​ക​ളി​ൽ നേ​രി​ടും. ഉ​സ്ബെ​കി​സ്താ​ൻ ദോ​ഹ​യി​ൽ ഫ​ല​സ്തി​നെ​യി​രെ ഞാ​യ​റാ​ഴ്ച​യും ക​ളി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here