ഗ്രനഡ ∙ ഫിൽ സോൾട്ടിന്റെ തകർപ്പൻ സെഞ്ചറിയുടെ (56 പന്തിൽ 109*) ബലത്തിൽ വെസ്റ്റിൻഡീസിനെതിരെ മൂന്നാം ട്വന്റി20യിൽ ഇംഗ്ലണ്ടിന് 7 വിക്കറ്റ് ജയം. അവസാന ഓവറിലെ 5 പന്തുകളിൽ 21 റൺസ് അടിച്ചെടുത്ത് ഹാരി ബ്രൂക്കാണ് (7 പന്തിൽ 31*) ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്.

സ്കോർ: വെസ്റ്റിൻഡീസ്– 20 ഓവറിൽ 6ന് 222. ഇംഗ്ലണ്ട്–19.5 ഓവറി‍ൽ 3ന് 226. ആന്ദ്രെ റസൽ എറിഞ്ഞ 20–ാം ഓവറിൽ ഇംഗ്ലണ്ടിനു ജയിക്കാൻ വേണ്ടിയിരുന്നത് 21 റൺസ്. ആദ്യ പന്ത് ഫോറടിച്ച ബ്രൂക്ക് തുടർന്നുള്ള 2പന്തും സിക്സിനു പറത്തി. അടുത്ത പന്തിൽ ഡബിൾ. അഞ്ചാം പന്തിൽ വീണ്ടും സിക്സ്!

ജോസ് ബട്‌ലർ (34 പന്തിൽ 51), ലിയാം ലിവിങ്സ്റ്റൻ (18 പന്തിൽ 30) എന്നിവരും വിജയത്തിൽ പങ്കുവഹിച്ചു. നേരത്തേ നിക്കോളാസ് പുരാന്റെ കരുത്തിലാണ് (45 പന്തിൽ 82*) വിൻഡീസ് മികച്ച സ്കോറിലെത്തിയത്. 5 മത്സരപരമ്പരയി‍ൽ വിൻഡീസ് 2–1നു മുന്നിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here