“ദു​ബൈ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ ഫ​ണ്ട്​ നി​യ​മം പ്ര​ഖ്യാ​പി​ച്ച്​ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ്”

“ദു​ബൈ: സ​ർ​ക്കാ​ർ നി​ക്ഷേ​പ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​നാ​യി ദു​ബൈ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ ഫ​ണ്ട്​ രൂ​പ​വ​ത്​​ക​രി​ച്ചു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ് തി​ങ്ക​ളാ​ഴ്ച പു​തി​യ​ നി​യ​മം പ്ര​ഖ്യാ​പി​ച്ച​ത്​.”

“വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ​ ദു​ബൈ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ ഫ​ണ്ടി​ന്​ അ​തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ നേ​ടു​ന്ന​തി​നാ​യു​ള്ള സാ​മ്പ​ത്തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ സ്വാ​ത​ന്ത്ര്യ​വും നി​യ​മ​പ​ര​മാ​യ അ​ധി​കാ​രം ന​ൽ​കു​ന്ന​താ​ണ്​ പു​തി​യ നി​യ​മ​മെ​ന്ന്​​ ദു​ബൈ മീ​ഡി​യ ഓ​ഫി​സ്​ അ​റി​യി​ച്ചു.”

“ദു​ബൈ​യു​ടെ ഫ​സ്റ്റ്​ ഡെ​പ്യൂ​ട്ടി റൂ​ള​ർ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദാ​ണ്​ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ ഫ​ണ്ടി​ന്‍റെ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ.ബോ​ർ​ഡി​ന്‍റെ വൈ​സ്​ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ സാ​ലി​ഹ്, അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ മു​ല്ല, റാ​ശി​ദ്​ അ​ലി ബി​ൻ ഉ​ബൂ​ദ്, അ​ഹ​മ്മ​ദ്​ അ​ലി മെ​ഫ്ത എ​ന്നി​വ​രാ​ണ്​ ബോ​ർ​ഡി​ലെ അം​ഗ​ങ്ങ​ൾ. ഇ​തി​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ മു​ല്ല​യാ​ണ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വും. ദു​ബൈ സ​ർ​ക്കാ​റി​ന്‍റെ സാ​മ്പ​ത്തി​ക ക​മ്മി നി​ക​ത്തു​ക​യും ശ​ക്ത​മാ​യ സാ​മ്പ​ത്തി​ക ക​രു​ത​ൽ ശേ​ഖ​രം സ്ഥാ​പി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ട് സാ​മ്പ​ത്തി​ക സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​യി​രി​ക്കും ദു​ബൈ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ ഫ​ണ്ട്​ ന​ട​ത്തു​ക.”

ദു​ബൈ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ കോ​ർ​പ​റേ​ഷ​ന്‍റെ അ​ധി​കാ​ര​ങ്ങ​ളും അ​ധി​കാ​ര​പ​രി​ധി​ക​ളും ലം​ഘി​ക്കാ​തെ സ​ർ​ക്കാ​റി​ന്‍റെ സാ​മ്പ​ത്തി​ക മി​ച്ചം മി​ക​ച്ച ക​മ്പ​നി​ക​ളി​ൽ ബോ​ർ​ഡ്​ നി​ക്ഷേ​പി​ക്കും. കൂ​ടാ​തെ സ്വ​ത​ന്ത്ര​മാ​യോ മൂ​ന്നാം​ക​ക്ഷി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചോ ക​മ്പ​നി​ക​ളോ നി​ക്ഷേ​പ​ഫ​ണ്ടു​ക​ളോ ​ സ്ഥാ​പി​ക്കും.അ​തോ​ടൊ​പ്പം മി​ക​ച്ച ക​മ്പ​നി​ക​ളും പ​ദ്ധ​തി​ക​ളും ഏ​റ്റെ​ടു​ക്കു​ക​യോ ല​യി​പ്പി​ക്കു​ക​യോ ചെ​യ്ത് അ​വ​യു​ടെ​ ഓ​ഹ​രി കൈ​വ​ശ​പ്പെ​ടു​ത്തും. പ്രാ​ദേ​ശി​ക​വും രാ​ജ്യാ​ന്ത​ര​വു​മാ​യ സാ​മ്പ​ത്തി​ക വി​പ​ണി​ക​ളി​ലെ സ്​​റ്റോ​ക്കു​ക​ൾ, ബോ​ണ്ടു​ക​ൾ, സെ​ക്യൂ​രി​റ്റി​ക​ൾ​ എ​ന്നി​വ​യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.

ദു​ബൈ ഇ​ല​ക്‌​ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി, സാ​ലി​ക് ക​മ്പ​നി, ദു​ബൈ ടാ​ക്‌​സി ക​മ്പ​നി (ഡി.​ടി.​സി) തു​ട​ങ്ങി​യ ലി​സ്റ്റ​ഡ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി​ക​ൾ സ്വ​ന്ത​മാ​ക്കു​മ്പോ​ൾ ദു​ബൈ​യു​ടെ നി​ക്ഷി​പ്ത അ​തോ​റി​റ്റി​യാ​യി ദു​ബൈ ഇ​ൻ​വെ​സ്​​റ്റ്​​മെ​ന്‍റ്​ ഫ​ണ്ട്​ പ്ര​വ​ർ​ത്തി​ക്കും.ദു​ബൈ വേ​ൾ​ഡി​നെ അ​തി​ന്‍റെ നി​യ​മ​പ​ര​മാ​യ അ​ധി​കാ​രം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ ദു​ബൈ​യു​ടെ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ ഫ​ണ്ടി​ൽ അ​ഫി​ലി​യേ​റ്റ്​ ചെ​യ്യും.

LEAVE A REPLY

Please enter your comment!
Please enter your name here