കുവൈത്തിൽ 264 ഇന്ത്യക്കാർ ഉൾപ്പെടെ 900 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവർ 20,646 ആയി.

പത്തു​പേർ കൂടി മരിച്ചതോടെ കോവിഡ്​ മരണം 148 ആയി. ശനിയാഴ്​ച 232 പേർ ഉൾപ്പെടെ 5747 പേർ രോഗമുക്​തി നേടി. ബാക്കി 14,569 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 192 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 268,154 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

ഫർവാനിയ ഗവർണറേറ്റ്​ 319, ഹവല്ലി ഗവർണറേറ്റ്​ 144, അഹ്​മദി ഗവർണറേറ്റ്​ 301, ജഹ്​റ ഗവർണറേറ്റ്​ 83, കാപിറ്റൽ ഗവർണറേറ്റ്​ 53 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here