കേരളത്തിൽ പുതിയ 10 കോവിഡ് ഹോട്ട് സ്‌പോട്ടുകള്‍കൂടി. ഇതില്‍ എട്ടും രോഗവ്യാപനം കുടുതലുള്ള പാലക്കാട് ജില്ലയില്‍ നിന്നാണ്. കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോന്നും പട്ടികയിലുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 138 ആയി.

പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

കേരളത്തിൽ ഇന്ന് 108 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കൊല്ലം 19 , തൃശൂര്‍ 16, മലപ്പുറം, കണ്ണൂര്‍ 12 വീതം, പാലക്കാട് 11, കാസര്‍ഗോഡ് 10, പത്തനംതിട്ട 9 , ആലപ്പുഴ, കോഴിക്കോട് 4വീതം, തിരുവനന്തപുരം, ഇടുക്കി, എറണാകുളം 3വീതം , കോട്ടയം 2 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here