ജൂണ്‍ 9 മുതല്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി പ്രതിദിനം 12 വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലുമായി സൌദി അറേബ്യയില്‍ നിന്ന് നാല് വിമാനങ്ങള്‍. യു.എ.ഇയില്‍ നിന്ന് നാല്. ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ വിമാനങ്ങളും. പന്ത്രണ്ട് വിമാനങ്ങളും വന്ദേഭാരത് പദ്ധതിപ്രകാരമാണ്. ഇത് കൂടാതെ വിവിധ സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്ത 420 വിമാനങ്ങള്‍ കൂടി ജൂണ്‍ 9 മുതല്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് പറക്കും. കൂടുതല്‍ പേരെ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നതിന് ചീഫ് സെക്രട്ടറി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here