ദുബായില്‍ അടുത്തമാസം മുതല്‍ എല്ലാ വിദ്യാര്‍ഥികളും സ്‌കൂളിലേക്ക്. ഒക്ടോബര്‍ മൂന്നു മുതല്‍ എല്ലാ വിദ്യാര്‍ഥികളെയും കാമ്ബസിലേക്ക് സ്വാഗതംചെയ്യാന്‍ സ്കൂളുകളെല്ലാം 100 ശതമാനം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. കോവിഡ് സുരക്ഷാനടപടികള്‍ ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളെല്ലാം കഴിഞ്ഞു. സ്കൂളുകളില്‍ ക്ലാസ് റൂമുകളും ഇരിപ്പിടങ്ങളും സ്കൂള്‍ ബസുകളിലെ ഇരിപ്പിടങ്ങളും പുനഃക്രമീകരിച്ചു.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച്‌ സ്കൂള്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ നിലവില്‍നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്കും ബോധവത്‌കരണം നല്‍കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here