തണുപ്പുകാലം തുടങ്ങുന്നതിനു മുന്നോടിയായി മരുഭൂമിയില്‍ ഡ്രോണ്‍ നിരീക്ഷണം ആരംഭിക്കാന്‍ പൊലീസ് തീരുമാനം. മരുഭൂമിയില്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്കു ബോധവല്‍ക്കരണം നല്‍കും.

ഷാര്‍ജ പൊലീസ് സെന്‍ട്രല്‍ റീജന്‍ ഡയറക്ടര്‍ കേണല്‍ അഹമ്മദ് ജാസിം അല്‍ സാബി തയാറെടുപ്പുകള്‍ വിലയിരുത്തി. അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന നിരീക്ഷണകേന്ദ്രങ്ങള്‍ മരുഭൂമിയിലെ അടിയന്തര സാഹചര്യങ്ങള്‍ വിലയിരുത്തി നടപടി സ്വീകരിക്കും.

സഹായം തേടുന്നയാള്‍ എവിടെയാണെന്നു കൃത്യമായി നിര്‍ണയിക്കാനും അവിടെ വേഗം എത്താനും കഴിയും. ജിപിഎസ് സംവിധാനമുള്ള വാഹനങ്ങളിലാകും പട്രോളിങ് സംഘങ്ങളുടെ ദൗത്യം. നിരീക്ഷണത്തിന് ഡ്രോണുകള്‍ക്കു ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരീക്ഷണത്തിനും പൊലീസ് പൂര്‍ണസജ്ജമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here