ഇന്ത്യയിൽ 180 ദിവസത്തിനിടെ ആരംഭിച്ചത് പതിനായിരം സ്റ്റാര്‍ട്ടപ്പുകള്‍. ഇന്നുവരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ അംഗീകരിക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം അമ്ബതിനായിരം കടന്നു. സംരംഭത്തിന്റെ തുടക്കത്തില്‍ ആദ്യ 10,000 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ 808 ദിവസങ്ങള്‍ എടുത്തപ്പോള്‍ അവസാനത്തെ 10,000 സ്റ്റാര്‍ട്ടപ്പുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ എടുത്തത് വെറും 180 ദിവസം മാത്രമാണെന്നത് ശ്രദ്ധേയമാണ്. 2016 ജനുവരി 16 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച,ഭാരത സര്‍ക്കാരിന്റെ ഒരു സുപ്രധാന സംരംഭമാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ. വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (Department for Promotion of Industry and Internal Trade – DPIIT) ആണ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുള്ള കേന്ദ്ര വകുപ്പായി പ്രവര്‍ത്തിക്കുന്നത്. 2021 ജൂണ്‍ 3 വരെ 50,000 സംരംഭങ്ങളെ DPIIT സ്റ്റാര്‍ട്ടപ്പുകളായി അംഗീകരിച്ചു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഉദ്യമം ആരംഭിച്ചതോടെ ഇപ്പോള്‍ രാജ്യത്തിന്റെ 623 ജില്ലകളിലേക്ക് അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ വ്യാപിച്ചിട്ടുണ്ട് .ഇപ്പോള്‍ ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും കുറഞ്ഞത് ഒരു സ്റ്റാര്‍ട്ടപ്പെങ്കിലും ഉണ്ട്. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി 30 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളും പ്രത്യേക സ്റ്റാര്‍ട്ടപ്പ് നയങ്ങളും പ്രഖ്യാപിച്ചു.

സംരംഭകര്‍ക്ക് നിരവധിയായ നിയമങ്ങള്‍, ചട്ടങ്ങള്‍, സാമ്ബത്തിക ലഭ്യത, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ആനുകൂല്യങ്ങള്‍ നേടാനുള്ള അവസരങ്ങള്‍ ഉരുത്തിരിഞ്ഞതോടെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുടെ വളര്‍ച്ചയിലും കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.

അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഗണ്യമായ സംഭാവന നല്‍കുന്നു. 5,49,842 തൊഴിലവസരങ്ങളാണ് 48,093 സ്റ്റാര്‍ട്ടപ്പുകള്‍ ഒരുക്കിയത്. ഒരു സ്റ്റാര്‍ട്ടപ്പില്‍ ശരാശരി 11 ജീവനക്കാര്‍. 45% സ്റ്റാര്‍ട്ടപ്പുകളുടെ നേതൃത്വത്തില്‍ ഒരു വനിതാ സംരംഭകയുടെയെങ്കിലും സാന്നിധ്യവുമുണ്ട്. ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയിലൂടെ 10,000 കോടി രൂപ വകയിരുത്തിയും അടുത്തിടെ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീമിലൂടെ (എസ് ഐ എസ് എഫ് എസ്) 945 കോടി രൂപ ലഭ്യമാക്കിയും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിച്ചു.

DPIIT ആവിഷ്കരിച്ച്‌ നടപ്പിലാക്കുന്ന ബഹുമുഖ പദ്ധതികളായ – ദേശീയ പുതുസംരംഭ പുരസ്‌ക്കാരങ്ങള്‍ (നാഷണല്‍ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡുകള്‍),സംസ്ഥാനങ്ങളുടെ റാങ്കിങ്ങിനുള്ള ചട്ടക്കൂട്‌ (സ്റ്റേറ്റ് റാങ്കിംഗ് ഫ്രെയിംവര്‍ക്ക്), ആഗോള സംരംഭ മൂലധന ഉച്ചകോടി (ഗ്ലോബല്‍ വിസി സമ്മിറ്റ്), പ്രാരംഭ് : സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടി (സ്റ്റാര്‍ട്ടപ്പ് ഇന്ത്യഇന്റര്‍നാഷണല്‍ സമ്മിറ്റ്) – എന്നിവയിലൂടെ ഒട്ടേറെ പങ്കാളികളുമായി ഇടപഴകുന്നതിനും അവരുടെ സംഭാവനകള്‍ അംഗീകരിക്കപ്പെടുന്നതിനും, നിലവിലുള്ള ഉദ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഉള്ള ആവാസ വ്യവസ്ഥയും സംജാതമായിട്ടുണ്ട്.

ആഗോള ഡിജിറ്റല്‍ വിപ്ലവത്തില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്ന് തെളിയിച്ച്‌ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജിയോ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെയും തദ്ദേശീയമായി വികസിപ്പിച്ച അടുത്ത തലമുറ 5 ജി സ്റ്റാക്കിന്റെയും വേഗത ഉടന്‍ വര്‍ധിപ്പിക്കുമെന്ന് ജിയോ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അടുത്ത 300 ദശലക്ഷം മൊബൈല്‍ ബ്രോഡ്‌ബാന്‍ഡ് വരിക്കാര്‍ക്കും 50 ദശലക്ഷത്തിലധികം ഫൈബര്‍ വീടുകള്‍ക്കും 50 ദശലക്ഷം മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്കുമായി ആവശ്യമായ നെറ്റ്‌വര്‍ക്ക് ശേഷി റിലയന്‍സ് ജിയോ കൈവരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ മുകേഷ് അംബാനി വിശദീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here