യുഎഇയില്‍ ഇന്ന് 1,046 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 101,840 ആയി. ഇന്ന് 1,154 പേര്‍ കൂടി രോഗമുക്തി നേടി.ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 91,710 ആയി.

രാജ്യത്ത് ഇന്ന് ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് മരണം 436 ആയി. തുട‌ര്‍ച്ചയായ രണ്ടാം ദിവസമാണ് യുഎഇയില്‍ രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇന്നലെ 1,061 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here