ഒമാനിൽ 1117 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. പുതിയ രോഗികളിൽ 647 പേർ പ്രവാസികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 21071ആയി. 866 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 7489 ആയി. ഏഴുപേർ കൂടി മരണപ്പെട്ടതോടെ മരണം 96 ആയി. 13486 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​.

24 മണിക്കൂറിനുള്ളിൽ 3502 പേർക്കാണ്​ ആകെ രോഗ പരിശോധന നടത്തിയത്​. 44 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 309 ആയി. ഇതിൽ 92 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. പുതിയ രോഗികളിൽ 729 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 15666 ആയി. 4986 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​. മരണപ്പെട്ടതിൽ 76 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here