ഒമാനിൽ 1142 പേർക്ക്​ കൂടി ബുധനാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ്​ രോഗികളുടെ എണ്ണം ആയിരത്തിന്​ മുകളിലെത്തുന്നത്​. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 33536 ആയി. 3585 പേർക്കാണ്​ രോഗപരിശോധന നടത്തിയത്​.

പുതിയ രോഗികളിൽ 471 പേർ പ്രവാസികളും 671 പേർ സ്വദേശികളുമാണ്​. 693 പേർക്ക്​ കൂടി കോവിഡ്​ ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 17972 ആയി. രണ്ടുപേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 142 ആയി ഉയരുകയും ചെയ്​തു. 15422 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 63 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 417 ആയി. ഇതിൽ 100 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.

പുതിയ രോഗികളിൽ 626 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 23422 ആയി. 12918 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​. മരണപ്പെട്ടതിൽ 104 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. സീബ്​ വിലായത്തിൽ തന്നെയാണ്​ ഇന്നും കൂടുതൽ രോഗികൾ. 271 പുതിയ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്​തത്​.

LEAVE A REPLY

Please enter your comment!
Please enter your name here