രാജ്യത്ത് 24 മണിക്കൂറിനിടെ 11,850 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 555 പേര് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ 4,63,245 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് മൂലം ജീവന് നഷ്ടമായത്.
ചികിത്സയില്‍ കഴിഞ്ഞ 12,403 പേര് 24 മണിക്കൂറിനിടെ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച 3,38,26,483 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തരായത്. നിലവില്‍ 1,36,308 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.